IndiaNEWS

സ്വാദിഷ്ടമായ കോവി‍ൽപെട്ടി കടലമിഠായി ഇനി തപാൽ വഴി വീട്ടിലെത്തും

പാലക്കാട്: തമിഴ്നാട്ടിലെ പ്രസിദ്ധമായ കോവി‍ൽപെട്ടി കടലമിഠായി തപാൽ വഴി ഇനി വീട്ടിലെത്തും. ഇന്ത്യയിലെ ഏതു പോസ്റ്റ് ഓഫിസ് വഴിയും പണമടച്ച് ബുക്ക് ചെയ്യാനുള്ള സൗകര്യം ഈ മാസം നിലവിൽ വരും. 390 രൂപ അടച്ചാൽ 4 പാക്കറ്റ് കടലമിഠായി സ്പീഡ് പോസ്റ്റ് വഴി തപാൽ വകുപ്പ് അയച്ചു നൽകും. കോവിൽപെട്ടി ഡിവിഷനൽ പോസ്റ്റ് ഓഫിസിൽ നിന്നാണ് മിഠായി എത്തുക. അവിടെയാണ് പാക്ക് ചെയ്യുന്നത്. പദ്ധതിയുടെ ലോഗോ ഉടൻ പുറത്തിറക്കും. കോവിൽപെട്ടി കടലമിഠായിക്ക് കേന്ദ്ര സർക്കാരിന്റെ ഭൗമസൂചിക പദവി ലഭിച്ചതിനെത്തുടർന്നാണ് മിഠായി എല്ലാവർക്കും ലഭ്യമാക്കാൻ തപാൽ വകുപ്പ് പദ്ധതി തുടങ്ങിയത്.

  • തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ കോവിൽപെട്ടി കടലമിഠായി പ്രസിദ്ധമാണ്. 1920ൽ കോവിൽപെട്ടി സ്വദേശി പൊന്നമ്പലം എന്നയാളാണ് ആദ്യമായി ഈ കടലമിഠായി ഉണ്ടാക്കിയത്. ഇതു പ്രസിദ്ധമായതോടെ അവിടെ കുടിൽ വ്യവസായമായി. ശർക്കരയും കപ്പലണ്ടിയും പ്രത്യേക അനുപാതത്തിൽ ചേർത്താണു മിഠായി നിർമിക്കുന്നത്.  അരുപ്പുകൊട്ടൈ എന്ന സ്ഥലത്ത് ഉൽപാദിപ്പിക്കുന്ന കപ്പലണ്ടിയാണ് ഉപയോഗിക്കുക. ഈ വ്യവസായം 100 വർഷം തികഞ്ഞതോടെ ഭൗമസൂചിക പദവി (ജി.ഐ) നൽകി.

Back to top button
error: