KeralaNEWS

എരിവ് മാത്രമല്ല, ഊര്‍ജവുമാണ് മുളക്;പച്ചമുളകിന്റെയും കാന്താരിയുടെയും ആരോഗ്യ ഗുണങ്ങൾ അറിയാതെ പോകരുത്

പച്ചമുളക്

വിറ്റാമിനുകളുടെയും കോപ്പര്‍, അയണ്‍, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളുടെയും കലവറയാണ് പച്ചമുളക്.

Signature-ad

ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഒരു തവണയെങ്കിലു പച്ചമുളക് കടിക്കാത്തവരുണ്ടാവില്ല. എത്ര എരിഞ്ഞാലും പച്ചമുളക് നമ്മള്‍ ഒഴിവാക്കാറുമില്ല. എന്നാല്‍ വിറ്റാമിനുകളുടെയും കോപ്പര്‍, അയണ്‍, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളുടെയും കലവറയാണ് പച്ചമുളകെന്ന് എത്രപേര്‍ക്കറിയാം. നിങ്ങളറിയാത്ത വേറെയും ഗുണങ്ങള്‍ പച്ചമുളകിനുണ്ട്. പച്ചമുളകിന്റെ മറ്റ് ചില ഗുണങ്ങള്‍ പരിചയപ്പെടാം.

പച്ചമുളക് വിറ്റാമിന്‍ സിയുടെ ഉറവിടമാണ്.

പച്ചമുളക് കഴിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും വര്‍ധിപ്പിക്കും.

വിറ്റാമിന്‍ സിയും നാരുകളും നിറയെ ഉള്ളതിനാല്‍ പച്ചമുളക് കഴിക്കുന്നത് ദഹനം എളുപ്പമാക്കും. ഒപ്പം മുളക് കഴിക്കുമ്പോള്‍ ഉമിനീര്‍ ഉത്പാദനം വര്‍ധിക്കുന്നതും ആഹാരം ശരിയായി ദഹിക്കാന്‍ സഹായിക്കുന്നു.

ശരീരത്തിലുള്ള അമിതമായ കൊഴുപ്പ് ഉരുക്കിക്കളയാന്‍ പച്ചമുളക് കഴിക്കുന്നത് ഉത്തമമാണ്. ഇത് വഴി ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും.

പ്രമേഹരോഗമുള്ളവര്‍ ഭക്ഷണത്തില്‍ പച്ചമുളക് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ശരീരത്തിലെ ഷുഗര്‍ ലെവല്‍ സ്ഥിരമാക്കിനിര്‍ത്താന്‍ ഇത് സഹായിക്കും.

കാന്താരി മുളക്

വലിപ്പത്തില്‍ കുഞ്ഞനെങ്കിലും എരിവിന്റെ മാത്രമല്ല, ഗുണത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഒന്നാണ് കാന്താരി.ഇതിലെ ക്യാപ്‌സയാസിനാണ് ഇത്തരം ഗുണം നല്‍കുന്നത്.ദഹനപ്രശ്‌നങ്ങള്‍ക്ക് നല്ലൊരു മരുന്നാണ് കാന്താരി.ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക് നല്ലതാണ്.കുടല്‍ ആരോഗ്യത്തിന് മികച്ചതുമാണ്.നല്ല ശോധനയ്ക്കുളള വഴിയുമാണിത്. വിശപ്പു വര്‍ദ്ധിപ്പിയ്ക്കുന്ന ഗുണമുള്ള ഇത് തടി കൂട്ടുകയല്ല, കുറയ്ക്കുകയാണ് ചെയ്യുന്നത്.ഇത് ശരീരത്തിലെ അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ ചൂടു വര്‍ദ്ധിപ്പിച്ചും അപചയ പ്രക്രിയ ശക്തിപ്പെടുത്തിയുമാണ് ഇതു ചെയ്യുന്നത്.ദഹനം മെച്ചപ്പെടുത്തുന്നതിനും ദഹനക്കേട് മാറുന്നതിനും കാന്താരി നല്ലൊരു മരുന്നാണ്.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ ഗുണകരമാണ് കാന്താരി മുളക്.കൊളസ്‌ട്രോളിന് മാത്രമല്ല, പ്രമേഹത്തിനും ഇതു നല്ലൊരു മരുന്നാണ്. ഇത് ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. ഇതു വഴി രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്തുവാന്‍ സാധിയ്ക്കും. ബിപി കുറയ്ക്കാനും ഇത് നല്ലതാണ്. ഇതെല്ലാം ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്.അയേണ്‍ സമ്പുഷ്ടമാണ് കാന്താരി.ഇതിനാല്‍ തന്നെ ഹീമോഗ്ലോബിന്‍ ഉല്‍പാദനവും വര്‍ദ്ധിയ്ക്കുന്നു.ഇതും ഹൃദയത്തെയും തലച്ചോറിനേയും സഹായിക്കുന്നു.
വൈറ്റമിന്‍ സി അടങ്ങിയ കാന്താരി മുളകിന് രോഗപ്രതിരോധ ശേഷിയും കൂടുതലാണ്.ഇത് ശരീരത്തിന്റെ പ്രതിരോധം വര്‍ദ്ധിപ്പിയ്ക്കുന്നു. പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ ബിപി നിയന്ത്രണത്തിന് സഹായിക്കുന്നു. അയേണ്‍ ഹീമോഗ്ലോബിന്‍ ഉല്‍പാദനവും. ഇതിന്റെ ഇലയും രോഗശമന ഗുണങ്ങള്‍ ഉള്ള ഒന്നാണ്. ബാക്ടീരിയ, ഫംഗസ് രോഗബാധയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

Back to top button
error: