KeralaNEWS

ഖത്തർ ലോകകപ്പ്;മരുഭൂമിക്ക് അഭിമാനമായി 8 വിസ്മയ വേദികൾ

ദോഹ: 2022 ഫിഫ ലോകകപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ
സുസ്ഥിര പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കി കൊണ്ടുള്ള സ്‌റ്റേഡിയം നിർമാണങ്ങളിലൂടെ പ്രഥമ കാർബൺ രഹിത ലോകകപ്പിന് ഒരുങ്ങി ഖത്തർ.നവംബർ 21നാണ്​ കാൽപന്ത്​ ലോകം അക്ഷമയോടെ കാത്തിരിക്കുന്ന വിശ്വമേളക്ക്​ ഖത്തറിന്‍റെ മണ്ണിൽ പന്തുരുളുന്നത്​. പശ്ചിമേഷ്യയിൽ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പിനായി ഖത്തർ എട്ട്​ വേദികളുടെ നിർമാണങ്ങൾ പൂർത്തിയാക്കി.അവയേതെന്നും അവയുടെ പ്രത്യേക എന്തെന്നും അറിയാം.
ഖലീഫ സ്റ്റേഡിയം, ആസ്പയർ സോൺ
2022 ലേക്ക് മിഴി തുറന്ന ആദ്യ സ്റ്റേഡിയം.40,000 സീറ്റുകൾ.ക്വാർട്ടർ ഫൈനൽ മത്സര വേദി.ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുള്ള കായിക മാമാങ്കങ്ങളുടെ വേദി അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ചു.
അൽ ജനൗബ്, അൽ വക്ര
കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്തു. ഇരിപ്പിട ശേഷി 40,000.പരമ്പരാഗത ഖത്തരി പായ്ക്കപ്പലിന്റെ മാതൃക.ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സര വേദി.
എജ്യൂക്കേഷൻ സിറ്റി 
നിർമ്മാണം പൂർത്തിയായി. ഇരിപ്പിട ശേഷി 40,000.ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സര വേദി.വജ്രത്തിന്റെ മാതൃക.മരുഭൂമിയിലെ വജ്രമെന്നറിയപ്പെടുന്നു.
അൽ ബയാത്, അൽഖോർ
നിർമാണം പൂർത്തിയായി.ഇരിപ്പിട ശേഷി 60,000.അറേബ്യൻ കൂടാരമായ ബയാത് അൽ ഷാറിന്റെ മാതൃക.പഞ്ചനക്ഷത്ര മുറികൾ ഉൾപ്പെടെയുള്ള ആഡംബര സൗകര്യങ്ങൾ.
അൽ റയ്യാൻ
നിർമാണം പൂർത്തിയായി.40,000 പേർക്ക് ഇരിക്കാം.ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സര വേദി.മരുഭൂമിയുടെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന സ്റ്റേഡിയം.
റാസ് ബു അബൗദ്, ദോഹ കോർണിഷ്
പൂർണമായും പൊളിച്ചുമാറ്റാൻ കഴിയുന്ന ആദ്യ ലോകകകപ്പ് സ്റ്റേഡിയം.ഷിപ്പിങ് കണ്ടെയ്‌നറുകൾ കൊണ്ടുള്ള സ്റ്റേഡിയം നിർമാണം കഴിഞ്ഞ വർഷം ഡിസംബറോടെ  പൂർത്തിയായി.40,000 ഇരിപ്പിട ശേഷി.ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സര വേദി.
അൽ തുമാമ
നിർമാണം പൂർത്തിയായി.40,000 പേർക്ക് ഇരിക്കാം.അറബ് പുരുഷന്മാർ ധരിക്കുന്ന പരമ്പരാഗത തലപ്പാവ് ആയ ഗാഫിയയുടെ മാതൃക.
ലുസെയ്ൽ
ഉദ്ഘാടന, സമാപന മത്സര വേദി.രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയം.ഇരിപ്പിട ശേഷി 80,000 ഫനാർ വിളക്കിനെ  അനുസ്മരിപ്പിക്കുന്ന  തരത്തിൽ വെളിച്ചവും നിഴലും ഇഴ ചേർന്നതിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈൻ. ബാഹ്യ രൂപത്തിന് അറബ് രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ചെറുപാത്രങ്ങളുടെ മാതൃക.

32 ടീമുകളാണ് ലോകകപ്പില്‍ മാറ്റുരക്കുന്നത്.ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ദിവസം നാലു മത്സരങ്ങള്‍ നടത്തുമ്പോള്‍ ആദ്യ മത്സരം പ്രാദേശിക സമയം ഒരു മണിക്ക് (ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന്) ആയിരിക്കും തുടങ്ങുക.രണ്ടാമത്ത മത്സരം പ്രാദേശിക സമയം വൈകിട്ട് നാലു മണിക്ക്(ഇന്ത്യന്‍ സമയം 6.30), മൂന്നാമത്തെ മത്സരം പ്രാദേശിക സമയം ഏഴ് മണിക്ക്(ഇന്ത്യന്‍ സമയം 9.30ന്),നാലാമത്തെ മത്സരം പ്രാദേശിക സമയം രാത്രി 10 മണിക്ക്(ഇന്ത്യന്‍ സമയം രാത്രി 12.30ന്) ആയിരിക്കും തുടങ്ങുക.

 

Signature-ad

പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പ്രാദേശിക സമയം വൈകിട്ട് ആറ് മണിക്കും(ഇന്ത്യന്‍ സമയം 8.30), 10 മണിക്കും(ഇന്ത്യന്‍ സമയം 12.30) ആയിരിക്കും നടക്കുക.സെമിഫൈനല്‍ മത്സരങ്ങള്‍ പ്രാദേശികസമയം രാത്രി 10(ഇന്ത്യന്‍ സമയം രാത്രി 12.30ന്)ആരംഭിക്കും.ഫൈനലും ലൂസേഴ്സ് ഫൈനലും പ്രാദേശിക സമയം വൈകിട്ട് ആറ് മണിക്ക്(ഇന്ത്യന്‍ സമയം 8.30ന്) നടക്കും.

 

2022 നവംബര്‍ 21നാണ് ഉദ്ഘാടന മത്സരം. ഡിസംബര്‍ 18ന് ഫൈനല്‍ മത്സരം നടക്കും.ഇതിനു മുൻപ് (2018) റഷ്യയിൽ നടന്ന ലോകകപ്പ് മത്സരത്തിൽ ഫ്രാൻസാണ് വിജയിച്ചത്.ഫലം ഫ്രാൻസ് 4- ക്രൊയേഷ്യ 2.

Back to top button
error: