തടിയേക്കാള്‍ പ്രധാനപ്പെട്ട പ്രശ്നമാണ് പലര്‍ക്കും വയറെന്നത്. ചാടുന്ന വയര്‍ പലര്‍ക്കും ആരോഗ്യ പ്രശ്നമാണ്. തടിയില്ലാത്തവര്‍ക്ക് പോലും വയര്‍ ചാടുന്നതാണ് പ്രധാന പ്രശ്നം. ഇത് സൗന്ദര്യ പ്രശ്നമായി കാണുന്നവരാണ് പലരും. എന്നാല്‍ സൗന്ദര്യ പ്രശ്നത്തേക്കാള്‍ ഇത് ആരോഗ്യ പ്രശ്നമാണ്. വയററില്‍ കൊഴുപ്പ് പെട്ടെന്ന് അടിഞ്ഞു കൂടും. എന്നാല്‍ പോകാന്‍ ഏറെ ബുദ്ധിമുട്ടുമാണ്. ഇതിനായി ഭക്ഷണ, വ്യായാമ നിയന്ത്രണത്തോടൊപ്പം ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങള്‍ കൂടിയുണ്ട്. ഇതെക്കുറിച്ചറിയൂ.
ഇതിനായി വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന പ്രത്യേക പാനീയമുണ്ട്. ആര്‍ക്കും ഏറെ എളുപ്പം ഉണ്ടാക്കാവുന്ന ഒന്നാണിത്. ഇതിനായി 2 ചേരുവകളാണ് വേണ്ടത്. നല്ല ജീരകം, ഇഞ്ചി എന്നിവയാണ് ഇവ.വയര്‍ കുറയുന്നതിനായി ഉപയോഗിയ്ക്കുന്ന വീട്ടുവൈദ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇഞ്ചി. ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണ് ഇത്. വയറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇഞ്ചി ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നതാണ് ഒരു ഗുണം. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് കൊഴുപ്പു കത്തിച്ചു കളയുന്ന ഒന്നാണിത്. ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നതിലൂടെയും ഇതു തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. പ്രത്യേക രീതിയില്‍ ഇഞ്ചി ഉപയോഗിയ്ക്കുന്നത് തടിയും വയറും കുറയ്ക്കാന്‍ ഏറെ നല്ലതുമാണ്. മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവ ഇഞ്ചിയില്‍ ധാരാളമടങ്ങിയിട്ടുണ്ട്. ഇതും തേനിലെ ആന്റിഓക്സിഡന്റുകളും ചേര്‍ന്ന് നല്ല ബ്ലഡ് സര്കുലേഷന് സഹായിക്കും. ഇത് തലച്ചോര്‍, ഹൃദയം എന്നിവയുടെ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്
ജീരകവും ആരോഗ്യകരമായി തടി കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ടൊരു ചേരുവ തന്നെയാണ്. ഇതു ദഹനം ശക്തിപ്പെടുത്തും. അപചയ പ്രക്രിയ ശക്തിപ്പെടുത്തും. ശരീരത്തിന് ചൂടു വര്‍ദ്ധിപ്പിച്ച് തടിയും കൊഴുപ്പുമെല്ലാം കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒന്നാണിത്.ഇത് ദഹന പ്രക്രിയയെ സഹായിക്കുന്ന പാൻക്രിയാറ്റിക് എൻസൈമുകളെ പ്രോത്സാഹിപ്പിക്കുന്നു. ജീരകത്തിൽ കാണപ്പെടുന്ന തൈമോൾ എന്ന സംയുക്തം ഉമിനീർ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നു.ഇത് ദഹന രസങ്ങള്‍ കൂടുതല്‍ ഉല്പാദിപ്പിച്ച് ദഹനം മെച്ചപ്പെടുത്തുന്നു. ജീരകത്തിൽ അടങ്ങിയിട്ടുള്ള ആൽഡിഹൈഡ്, തൈമോൾ, ഫോസ്ഫറസ് തുടങ്ങിയവ ശരീരത്തിൽ നിന്ന് വിഷാംശം ഇല്ലാതാക്കുന്ന ഘടകങ്ങളായി പ്രവർത്തിക്കുന്നു.
ഇതിനായി ഒരു ടേബിള്‍ സ്പൂണ്‍ ജീരകം, വലിയ കഷ്ണം ഇഞ്ചി ചതച്ചത് എന്നിവ തലേന്ന് രാത്രി തന്നെ 3 ലിറ്റര്‍ വെള്ളത്തില്‍ ഇട്ടു വയ്ക്കുക. ഇത് പിറ്റേന്ന് ചെറു തീയില്‍ തിളപ്പിച്ച് രണ്ടര ലിറ്ററാക്കുക. ഇത് ചെറുചൂടോടെ വേണം, കുടിയ്ക്കാന്‍.രണ്ട് വെറും വയറ്റിലേ കുടിയ്ക്കുക. ദിവസവും ഇത് രണ്ടര ലിറ്റര്‍ കുടിയ്ക്കുക. അതായത് നാം വീട്ടില്‍ കുടിയ്ക്കാനായി തയ്യാറാക്കുന്ന വെള്ളം ഇതേ രീതിയില്‍ തിളപ്പിയ്ക്കാം. ഇതേറെ ഗുണം നല്കുന്ന പാനീയമാണ്. തടിയും വയറും കുറയ്ക്കുകയെന്നത് മാത്രമല്ല, മറ്റേറെ ആരോഗ്യപരമായ ഗുണങ്ങള്‍ ചേര്‍ന്ന ഒരു പാനീയം കൂടിയാണിത്