KeralaNEWS

കൊച്ചി മെട്രോ പാലത്തിന്റെ ചരിവ്; ഇ ശ്രീധരന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് എൻ എസ് മാധവൻ

കൊച്ചി മെട്രോ പാലത്തിന് ചരിവുണ്ടെന്ന കണ്ടെത്തലില്‍ ഡിഎംആര്‍സിയുടെ മുഖ്യഉപദേശകനായിരുന്ന ഇ ശ്രീധരനെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍.വീഴ്ചയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഇ ശ്രീധരന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മെട്രോ പാലത്തിന്റെ സുരക്ഷ സംബന്ധിച്ച്‌ ദി ഹിന്ദുവില്‍ വന്ന ഈ ശ്രീധരന്റെ വാക്കുകള്‍ പങ്കുവെച്ച്‌ കൊണ്ടായിരുന്നു എന്‍എസ് മാധവന്റെ വിമര്‍ശനം. നിര്‍ഭാഗ്യവശാല്‍ കുറ്റക്കാരനോട് തന്നെയാണ് കെ എം ആര്‍ പരിശോധന നടത്താന്‍ ആവശ്യപ്പെട്ടതെന്നും എന്‍എസ് മാധവന്‍ ട്വീറ്റില്‍ പറഞ്ഞു.
രണ്ടാഴ്ച മുൻപ് നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് പത്തടിപ്പാലത്ത് മെട്രോ പാലത്തില്‍ ചരിവ് കണ്ടെത്തിയത്.ചെരിവിനുള്ള കാരണം കണ്ടെത്താനായി അള്‍ട്രാ സോണിത് ടെസ്റ്റും സോയില്‍ ബോര്‍ ടെസ്റ്റും നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി സ്ഥലം സന്ദര്‍ശിച്ച്‌ ശേഷം ഇ ശ്രീധരന്‍ പറഞ്ഞിരുന്നു.

Back to top button
error: