മലയാളത്തിലെ പ്രശസ്ത കവിയും സാഹിത്യ നിരൂപകനുമായ കെ.സച്ചിദാനന്ദന് കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി നിയമിതനായി. 1996 മുതല്‍ 2006 വരെയുള്ള കാലയളവില്‍ അദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അഞ്ച് തവണ അദ്ദേഹം കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്.
1946-ല്‍ തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് കെ. സച്ചിദാനന്ദന് ജനിച്ചത്. അദ്ദേഹം ക്രൈസ്റ്റ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകന്, ഇന്ത്യന്‍ ലിറ്ററേച്ചറിന്റെ എഡിറ്റര്‍, കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി, ‘ഇഗ്നോ’വില്‍ പരിഭാഷാവകുപ്പ് പ്രൊഫസറും ഡയറക്ടര്‍ തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.