KeralaNEWS

അഫ്ഗാന്‍ ജനതയ്ക്ക് കൈത്താങ്ങുമായി ഇന്ത്യ

യുദ്ധം തകർത്തെറിഞ്ഞ അഫ്ഗാനിലെ ജനതയ്ക്ക് കൈത്താങ്ങായി ഇന്ത്യ.2500 മെട്രിക് ടണ്‍ ഗോതമ്ബാണ് ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ ജലാലാബാദ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന യുഎന്‍ ഫുഡ് പ്രോഗ്രാമിന് കൈമാറിയത്.50 ട്രക്കുകളിലായി അഫ്ഗാന്‍ ജനതയ്ക്ക് ഇന്ത്യക്കാരുടെ സമ്മാനം എന്ന് രേഖപ്പെടുത്തിയ പോസ്റ്ററുകളോടെയാണ് ഗോതമ്ബ് ലോഡുകള്‍ അഫ്ഗാനിലേക്ക് എത്തിച്ചത്.
പഞ്ചാബിലെ അഠാരിയില്‍ നിന്നും തിങ്കളാഴ്ച തിരിച്ച ഗോതമ്ബ് ലോഡുകള്‍ പാകിസ്താനിലൂടെ ടോര്‍ഖാം അതിര്‍ത്തിവഴി ഇന്ന് അഫ്ഗാനില്‍ എത്തി.

Back to top button
error: