കഴിഞ്ഞ 18 വര്‍ഷമായി തന്നെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഇരയുടെ കുടുംബത്തോട് നിരന്തരമായി അപേക്ഷിച്ചിരുന്ന കൊലക്കേസിലെ പ്രതിക്കാണ് മാപ്പ് കിട്ടിയത്. തൊട്ടുപ്പിന്നാലെ അയാൾ ഹൃദയഘാതം വന്ന് മരിച്ചു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇറാനിയന്‍ പൗരനാണ് മാപ്പ് നൽകിയതിന് തൊട്ടുപിന്നാലെ മരിച്ചത്.സംഭവം നടന്നത് ഇറാനിലെ ബന്ദര്‍ അബ്ബാസിലെ കോടതി ദയാഹര്‍ജി നല്‍കിയതിന് പിന്നാലെയാണ്.
55 കാരനായ പ്രതിക്ക് മാപ്പ് ലഭിച്ചതിന് പിന്നാലെ അതീവ സന്തോഷവാനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അല്‍പസമയത്തിനകം പ്രതിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ഇരയുടെ മാതാപിതാക്കള്‍ ഇയാള്‍ക്ക് മാപ്പുനല്‍കിയെന്ന് അറിയിച്ചതോടെ സന്തോഷവാനായ പ്രതി പെട്ടെന്നുതന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ വന്നെ ഹൃദയാഘാതം സംഭവിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.