തമിഴ്നാട് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡി.എം.കെയുടെ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി ഗംഗാ നായകിന് വിജയം.വെല്ലൂര്‍ കോര്‍പ്പറേഷനിലെ 37ാം വാര്‍ഡ് കൗണ്‍സിലറായാണ് ഗംഗാ നായക് വിജയിച്ചത്. 20 വര്‍ഷമായി ഡി.എം.കെയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് 49കാരിയായ ഗംഗ.
തമിഴ്നാട്ടിലെ ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നേടുന്ന ഏക സ്ഥാനാര്‍ഥിയുമാണ് ഗംഗാ നായക്.