ഉത്തരാഖണ്ഡില്‍ വാഹനം തോട്ടിലേക്ക് മറിഞ്ഞ് 15 മരണം.ചമ്ബാവത്ത് ജില്ലയില്‍ ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായത്.ചമ്ബാവത്തിലെ സുഖിദാംഗ് റീത്ത സാഹിബ് റോഡിന് സമീപമുള്ള തോട്ടിലേക്ക് ഇവര്‍ സഞ്ചരിച്ച കാര്‍ വീഴുകയായിരുന്നു.15 ആളുകള്‍ വാഹനത്തില്‍ ഉണ്ടായിരുന്നതായാണ് അധികൃതര്‍ വ്യക്‌തമാക്കുന്നത്.ഇതുവരെ 14 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.രക്ഷാസംഘം തിരച്ചില്‍ തുടരുകയാണ്.
ഉത്തരാഖണ്ഡിലെ കാക്കനായിലെ ദണ്ഡ, കതോട്ടി ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചത്.ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങി പോകുകയായിരുന്നു ഇവർ.അപകടത്തിൽ
മരിച്ചവർക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.