KeralaNEWS

ദിവസവും വീട്ടിൽ സൂക്ഷിക്കേണ്ട ഒന്നാണ് പുതിന;പുതിനയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാം

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പുതിന. ലോകത്തെമ്പാടും ഉള്ള പാചകരീതികളിൽ ഏറ്റവും വ്യാപകമായി ഉപയോഗിച്ചു വരുന്ന ഔഷധ സസ്യങ്ങളിലൊന്നു കൂടിയാണ് പുതിനയില. പുതിനയിലയില്‍ ധാരാളമായി ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.അയേണ്‍, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ പുതിനയുടെ ചില ആരോഗ്യ ഗുണങ്ങള്‍ അറിയാം.

 

Signature-ad

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ പുതിനയില ദഹന പ്രശ്നമുള്ളവര്‍ക്ക് മികച്ചതാണ്. കാരണം ഇവ ദഹന പ്രക്രിയ വേഗത്തിലാക്കാന്‍ സഹായിക്കും. അതിനാല്‍ പാചക വിഭവങ്ങളുടെ കൂട്ടത്തില്‍ പുതിനയിലയും ചേര്‍ക്കാം.

 

ആന്‍റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഇവ ശ്വസനപ്രക്രിയയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ ഒഴിവാക്കാനും സാഹിയിക്കുമെന്ന് ആയൂര്‍വേദ്ദം പറയുന്നു. അതിനാല്‍ ആസ്ത്മ രോഗികള്‍ പുതിനയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

 

തലവേദനയെ ശമിപ്പിക്കാനുള്ള കഴിവും ഇവയ്ക്കുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ പുതിനയില നീര് വേദനയുള്ള ഭാഗത്ത് പുരട്ടാം.

 

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ മികച്ചതാണ്. ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള ഇവയ്ക്ക് മുഖക്കുരുവിനെ തടയാനുള്ള കഴിവുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

 

ഗര്‍ഭകാലഛര്‍ദ്ദിക്ക്  ശമനം കിട്ടാൻ
ചെറുനാരങ്ങാനീരും പുതിനനീരും തേനും സമം കൂട്ടി ദിവസം 3 നേരം കഴിച്ചാല്‍ മതി  പല്ലുവേദനയ്ക്ക് പുതിനനീര് പഞ്ഞിയില്‍ മുക്കി വെച്ചാല്‍ വേദനമാറും.

 

ശരീരത്തില്‍ ചതവുപറ്റുകയോ വ്രണങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ പുതിനനീരും വെളിച്ചെണ്ണയും ചേര്‍ത്ത് പുറമെ പുരട്ടിയാല്‍ ​ഗുണം ചെയ്യും. പുതിനയിലയിട്ട വെള്ളം കുടിച്ചാൽ ജലദോഷം മൂക്കടപ്പ്, പനി എന്നിവ വരാതിരിക്കും. പല്ലിനെ ശുദ്ധീകരിക്കുവാന്‍ പുതിനയില കഴിക്കുന്നത് ​ഗുണം ചെയ്യും. വായ്നാറ്റത്തെ അകറ്റുന്നതും രോഗാണുക്കളെ നശിപ്പിക്കുന്നതും ഊനിനെ ശക്തിപ്പെടുത്തുന്നതിനും പുതിനയില മികവുറ്റ ഒന്നാണ്. പുതിനയില ഇട്ട വെള്ളം ഉപയോ​ഗിച്ച് കുളിക്കുന്നത് ശരീരത്തെ അണുനശിക്കാൻ ഏറെ നല്ലതാണ്.

 

വിണ്ടുകീറിയ പാദങ്ങള്‍ കൂടുതൽ സുരക്ഷിതമാക്കാൻ പുതിനയില ഏറെ നല്ലതാണ്. പുതിനയില ഉപയോഗിച്ച് വളരെക്കാലമായി നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന കറുത്തപുള്ളികള്‍ മാറ്റാം. മുഖത്ത് കറുത്തപുള്ളികള്‍ ഉള്ള ഭാഗത്ത് പുതിനയില പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയുക. പതിവായി ഉപയോഗിച്ചാല്‍ കാലക്രമേണ കറുത്തപുള്ളികള്‍ പൂര്‍ണ്ണമായും മാറികിട്ടും.

 

Back to top button
error: