KeralaNEWS

പേരൂര്‍ക്കട കൊലപാതകത്തില്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന ആളിന്റെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു

തിരുവനന്തപുരം: പേരൂര്‍ക്കട അമ്ബലമുക്ക് കൊലപാതകത്തില്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന ആളിന്റെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു.സംഭവം നടന്ന ദിവസം അമ്ബലമുക്ക്, കുറവന്‍കോണം റോഡിലൂടെ സംശയാസ്‌പദമായി മുഖംമറച്ച്‌ നടന്നുപോകുന്നയാളിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. ഇയാളുടെ കൈയില്‍ മുറിപ്പാടുണ്ടായിരുന്നതായും സാക്ഷിമൊഴിയുമുണ്ട്.

ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് അമ്ബലനഗറില്‍ ടാബ്സ് ഗ്രീന്‍ടെക് അഗ്രിക്ലീനിക്ക് എന്ന കടയിലെ ജീവനക്കാരി വിനിതമോള്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെ കടയുടെ ഇടതുവശത്തെ ഇടുങ്ങിയഭാഗത്ത് ചെടികള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്.വിനിതയുടെ കഴുത്തിൽ കിടന്ന നാലരപ്പവന്റെ മാല നഷ്ടമായിട്ടുണ്ട്.എന്നാല്‍ വില്പനശാലയിലെ കളക്ഷന്‍ പണമായ 25,000 രൂപ ഹാന്‍ഡ് ബാഗില്‍ തന്നെയുണ്ടായിരുന്നു.അതിനാൽത്തന്നെ മോക്ഷണശ്രമത്തിനിടയിൽ നടന്ന കൊലപാതകമാണെന്നാണ് പോലീസ് കരുതുന്നത്.

Back to top button
error: