KeralaNEWS

വയോധികനെ ഇടിച്ചിട്ട്​ കടന്നുകളഞ്ഞ പതിനേഴുകാരനായ ബൈക്ക്​ യാത്രികനെ പൊലീസ്​ പിടികൂടി

കോട്ടയ്ക്കൽ സീബ്രാലൈനിലൂടെ
റോഡ്​ മുറിച്ചുകടക്കുകയായിരുന്ന വയോധികനെ ഇടിച്ചിട്ട്​ കടന്നുകളഞ്ഞ ബൈക്ക്​ യാത്രികനെ പൊലീസ്​ പിടികൂടി.സി.സി.ടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന്​ പൊലീസ്​ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.​ 17 വവയസുകാരനായ ഇയാളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

 

 

കഴിഞ്ഞ മാസം 24നാണ് സംഭവം. കോട്ടക്കല്‍ ടൗണിനും ചങ്കുവെട്ടിക്കുമിടയില്‍ യാഹു റോഡിന്​ സമീപം ചങ്കുവെട്ടി എടക്കണ്ടന്‍ കുഞ്ഞുമൊയ്തീനെയാണ് (71) ബൈക്ക് ഇടിച്ചത്. നിറുത്താതെ പോയ ബൈക്ക് യാത്രക്കാരനെ 30 ഓളം നിരീക്ഷണ കാമറകളുടെ സഹായത്താലാണ് പൊലീസ് കണ്ടെത്തിയത്. അപകടത്തില്‍ പരിക്കേറ്റ കുഞ്ഞിമൊയ്തീന്റെ ഇടതുകാല്‍ മുട്ടിനു താഴെ വച്ച് മുറിച്ചുമാറ്റിയിരുന്നു.

Back to top button
error: