ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ് വൈവിധ്യങ്ങൾ നേരിട്ടാസ്വദിച്ച് ഒരു യാത്ര, സൈനികൻ അബ്ബാസും ഭാര്യ ഷഹനയും വളാഞ്ചേരി മുതൽ ലഡാക്ക് വരെ കാൽ നടയായി സഞ്ചരിച്ചത് 38,00 കിലോമീറ്റർ
ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ് സമത്വസുന്ദര ഭാരതത്തിലെ വൈവിധ്യങ്ങൾ നേരിട്ടാസ്വദിച്ച് 14 സ്റ്റേറ്റുകൾ താണ്ടിയാണ് അബ്ബാസും ഷഹനയും 106 ദിവസം കൊണ്ട് 38,00 കിലോമീറ്റർ താണ്ടി ലഡാക്കിൽ എത്തി ദേശീയ പതാക നാട്ടി ജന്മനാട്ടിൽ തിരിച്ചെത്തിയത്. വാഹനങ്ങളിൽ ചീറിപ്പായുന്ന പുതു തലമുറക്ക് വലിയ സന്ദേശമാണ് കാൽനട യാത്രയിലൂടെ ഇവർ നൽകിയത്
കോട്ടക്കൽ: വളാഞ്ചേരി മുതൽ ലഡാക്ക് വരെ 38,00 കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ച സൈനികൻ അബ്ബാസും ഭാര്യ ഷഹനയും വിസ്മയമായി.
സൈനികനും ഇടയൂർ മാവണ്ടിയൂർ സ്വദേശിയുമായ വളയങ്ങാട്ടിൽ അബ്ബാസ് (34) ഭാര്യ വി ഷഹന (26) എന്നിവരാണ് 106 ദിവസം കൊണ്ട് കൽനടയായി ലഡാക്കിൽ പോയി ജന്മനാട്ടിൽ തിരിച്ചെത്തിയത്.
ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ് സമത്വസുന്ദര ഭാരതത്തിന്റെ വൈവിധ്യങ്ങൾ നേരിട്ടാസ്വദിച്ച് 14 സ്റ്റേറ്റുകൾ താണ്ടിയാണ് അബ്ബാസും ഷഹനയും 106 ദിവസം കൊണ്ട് ലഡാക്കിൽ എത്തി ദേശീയ പതാക നാട്ടി ജന്മനാട്ടിൽ തിരിച്ചെത്തിയത്.
മക്കളായ 6 വയസ്സുകാരൻ യാസീൻ നയ്ബ്, നാലു വയസുകാരി ഹന ഫാത്തിമ എന്നിവരെ എന്നിവരെ വീട്ടുകാരെ ഏൽപ്പിച്ച ശേഷമാണ് യാത്ര പുറപ്പെട്ടത്. വാഹനങ്ങളിൽ ചീറിപ്പായുന്ന പുതു തലമുറക്ക് വലിയ സന്ദേശമാണ് കാൽനട യാത്രയിലൂടെ ഇവർ നൽകിയത്.
ദമ്പതികളെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽനിന്ന് ജില്ലാ സൈനിക കൂട്ടായ്മയും വളാഞ്ചേരി ഷട്ടിൽ ക്ലബ്ബും ചേർന്ന് തുറന്ന വാഹനത്തിൽ നിരവധി ബൈക്കുകളുടെയും അനൗൺസ്മെന്റ് വാഹനത്തിന്റെയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു.
തുടർന്ന് വളാഞ്ചേരി ബസ്റ്റാന്റിൽ സ്വീകരണ യോഗം നടന്നു. മുൻസിപ്പൽ ചെയർമാൻ അഷാഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.