തുമ്പ ഓണത്തിനു മാത്രം ഉപയോഗിക്കേണ്ട ഒന്നല്ല.തുളസിയെ പോലെ ഏറെ ഔഷധ ഗുണമുള്ള ചെടിയാണ് തുമ്പയും.തുമ്പപ്പൂവിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പരിശുദ്ധിയുടേയും ലാളിത്യത്തിന്റേയും പ്രതീകമാണ് തുമ്പപ്പൂവ്.തുമ്പയുടെ പൂവും വേരുമെല്ലാം ഔഷധമാണ്. തുമ്പ, കരിന്തുമ്പ, പെരുന്തുമ്പ ഇങ്ങനെ മൂന്നു തരത്തില്‍ ഈ ചെടി കാണപ്പെടുന്നുണ്ട്.ഇവയ്ക്കെല് ലാം ഔഷധഗുണവുമുണ്ട്.
തുമ്പചെടിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ. തുമ്പചെടിയുടെ നീര് ദിവസവും കുടിച്ചാൽ കഫക്കെട്ട് മാറാൻ നല്ലതാണ്.തലവേദന മാറാനും തുമ്പചെടി ഏറെ നല്ലതാണ്.തുമ്പയില ഇടിച്ചു പിഴിഞ്ഞെടുത്ത നീര് തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കുട്ടികളിലെ ഉദരകൃമികള്‍ ശമിക്കും.
തുമ്പച്ചെടി സമൂലം ഓട്ടുപാത്രത്തിലിട്ടു വറുത്ത്, അതില്‍ വെള്ളമൊഴിച്ചു തിളപ്പിച്ച്, പഞ്ചസാര ചേര്‍ത്തു കൊടുത്താല്‍ കുട്ടികളിലെ ഛര്‍ദ്ദി ശമിക്കും.അൾസർ മാറാൻ തുമ്പചെടി ഏറെ നല്ലതാണ്.തുമ്പചെടിയുടെ നീര് കരിക്കിന്‍വെള്ളത്തില്‍ അരച്ചു ചേർത്ത് കഴിച്ചാൽ പനി കുറയാൻ ഏറെ നല്ലതാണ്.തുമ്പയിട്ടു വെന്ത വെള്ളത്തില്‍ പ്രസവാനന്തരം നാലഞ്ചുദിവസം കുളിക്കുന്നത് രോഗാണുബാധ ഉണ്ടാകാതിരിക്കാന്‍ നല്ലതാണ്.
തുമ്പയുടെ പൂവും ഇലയും കൂടി അരച്ചു പിഴിഞ്ഞു നീരെടുത്ത് അതില്‍ അല്‍പ്പം പാല്ക്കായം ചേര്‍ത്തു ദിവസം രണ്ടോ മൂന്നോ നേരം കൊടുത്താല്‍ കുട്ടികളില്‍ ഉണ്ടാകുന്ന വിരകോപവും,തന്മൂലം ഉണ്ടാകുന്ന ഛര്‍ദ്ദി എന്നിവയും ശമിക്കും.തുമ്പപ്പൂവ് കിഴികെട്ടിയിട്ടു പാല് വെന്തു സേവിപ്പിച്ചാല്‍ കുട്ടികളില്‍ വിരശല്യവും വയറുവേദനയും ഉണ്ടാവില്ല.
തുമ്പ ഇടിച്ചു പിഴിഞ്ഞെടുത്ത നീര് കഴിക്കുന്നത് ഗര്‍ഭാശയശുദ്ധിക്കും, ഗാസ് ട്രബിളിനും നല്ലതാണ്. വ്രണങ്ങൾ ഉണ്ടായാൽ തുമ്പയുടെ നീര് പിഴിഞ്ഞെടുത്ത് പുരട്ടുന്നത് നല്ലതാണ്.തുമ്പയിലയുടെ നീര് കണ്ണില്‍ ഒഴിച്ചാല്‍ കണ്ണിലുണ്ടാകുന്ന അസുഖങ്ങൾ ശമിക്കും.
മുറിവ് അണുവിമുക്തമാക്കാൻ തുമ്പയില അരച്ച് പുരട്ടിയാൽ മതി.
തുമ്പയില നീര് രണ്ടു തുള്ളിവീതം മൂക്കിൽ നസ്യം ചെയ്താൽ കഫകെട്ട് മാറുന്നതാണ്.തുമ്പച്ചെടി കഴുകി വൃത്തിയാക്കി സമൂലം വെള്ളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേർത്ത് കഴിച്ചാൽ വിരശല്യം ഇല്ലാതാകും.