തൃശൂര്‍: മതിലകത്ത് കനോലി കനാലില്‍ ഒഴുക്കില്‍പെട്ട് കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെയും ജഡം കണ്ടെടുത്തു. മതിലകം പൂവത്തുംകടവില് ഇന്നു വൈകുന്നേരമായിരുന്നു അപകടം.പുവ്വത്തും കടവ് സ്വദേശി പച്ചാംമ്ബുള്ളി സുരേഷ് മകന് സുജിത്ത് (13) കാട്ടൂര്‍ സ്വദേശി പനവളപ്പില്‍ വേലായുധന് മകന് അതുല്‍ (18) എന്നിവരാണ് മരിച്ചത്.
കൂട്ടുകാരുമൊത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടയില്‍ പന്ത് പുഴയില്‍ വിണപ്പോള്‍ എടുക്കാനിറങ്ങിയ ഇരുവരും ഒഴുക്കിൽ പെടുകയായിരുന്നു.
മതിലകം പോലീസും കൊടുങ്ങല്ലൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ജഡം കണ്ടെത്തിയത്.