IndiaNEWS

ക‌ർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ കാ‍ർഷികരംഗത്ത് വിവിധ പദ്ധതികൾ, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും, തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും നടപടികൾ, ആരോഗ്യ മേഖല ശക്തിപ്പെടുത്തും… ബജറ്റ് അടുത്ത 25 വര്‍ഷത്തെ വികസനത്തിനുള്ള മാര്‍ഗരേഖ എന്ന് അവകാശവാദം, സ്വകാര്യവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റ് എന്ന് വിമർശനം

ഡിജിറ്റൽ റുപ്പീ പുറത്തിറക്കും, എൽ.ഐ.സി സ്വകാര്യ വത്കരണം ഉടൻ, ഇലക്ടിക് വാഹന ഉപയോഗം കൂട്ടാൻ പദ്ധതി, 100 പുതിയ കാർഗോ ടെർമിനലുകൾ, പോസ്റ്റ് ഓഫിസുകളിൽ കോർ ബാങ്കിംഗ് സംവിധാനം, ജൽ ജീവൻ മിഷന് 60000 കോടി, 400 പുതിയ വന്ദേ ഭാരത് ട്രയിൻ സർവീസ്, കവച് എന്ന പേരിൽ 2000 കി.മീറ്ററിൽ പുതിയ റോഡ്, കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവിലയ്ക്കായി 2.73 ലക്ഷം കോടി...

ന്യൂഡൽഹി: കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നു എന്ന സൂചനകള്‍ ശരിവെക്കുന്ന പ്രഖ്യനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ ബജറ്റ് അവതരണം അവസാനിച്ചു.

എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ എല്‍.ഐ.സിയുടെ സ്വകാര്യവത്കരണവും ഉടനുണ്ടാകുമെന്ന് 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

Signature-ad

ഇന്ത്യന്‍ സമ്പദ് രംഗം ഈ വര്‍ഷം 9.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിസന്ധി നേരിടാനും എല്ലാവര്‍ക്കും പാര്‍പ്പിടവും വെള്ളവും ഊര്‍ജവും നല്‍കാനും സര്‍ക്കാര്‍ സജ്ജമാണെന്നു മന്ത്രി പറഞ്ഞു.

* 5 നദി സംയോജന പദ്ധതിയുടെ ഡി.പി.ആറിന് അംഗീകാരം

* കാർഷിക ഉത്പന്ന സംഭരണം 2.7 ലക്ഷം കോടി

* 400 വന്ദേഭാരത് ട്രെയിനുകൾ

* 100 കാർഗോ ടെർമിനൽ

* വിദ്യാർത്ഥികൾക്കായി വൻ ക്ലാസ് വൺ ടി.വി പദ്ധതി

* ഡിജിറ്റൽ സർവകലാശാല

* സ്ത്രീശാക്തീകരണം ലക്ഷ്യം

* 2ലക്ഷം അംഗനവാടികളുടെ നവീകരണം

* വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കും പിന്നാക്ക ജില്ലകളിലെ ജനങ്ങൾക്കും വേണ്ടി പ്രത്യേക പദ്ധതികൾ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് 1500 കോടി രൂപ

* 18 ലക്ഷം വീടുകൾ

* 60 ലക്ഷം തൊഴിൽ അവസരങ്ങൾ

* ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയ്ക്ക് പ്രാധാന്യം

* പി.എം ഗതിശക്തി പദ്ധതി- ലക്ഷ്യം സമഗ്ര വികസനം

* കാര്‍ഷിക രംഗത്ത് ഡ്രോണ്‍ പദ്ധതി. കര്‍ഷകര്‍ക്കു താങ്ങുവില നല്‍കാന്‍ 2.37 ലക്ഷം കോടി രൂപ വകയിരുത്തും . ചെറുകിട ഇടത്തരം മേഖലകള്‍ക്ക് രണ്ട് ലക്ഷം കോടി

* പുതിയ നദീസംയോജനപദ്ധതി നടപ്പാക്കും . അഞ്ച് നദികളെ സംയോജിപ്പിക്കും

* പി എം ആവാസ് യോജനയില്‍ 80 ലക്ഷം വീടുകള്‍, പി.എം.എ.വൈ പദ്ധതിക്ക് കീഴില്‍ പാര്‍പ്പിട പദ്ധതികള്‍ക്കായി 48,000 കോടി രൂപ

* കുടിവെള്ളത്തിനായി 3.8 കോടി കുടുംബങ്ങള്‍ക്ക് 60,000 കോടി

* പഠനത്തിനായി പ്രാദേശിക ഭാഷകളില്‍ ടെലിവിഷന്‍ ചാനലുകള്‍ . ഡിജിറ്റല്‍ യൂണിവേഴ്സിറ്റി രൂപവത്കരിക്കും

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 400 പുതുതലമുറ വന്ദേഭാരത് തീവണ്ടികൾ കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. മൂന്നുവർഷത്തിനുള്ളിൽ 100 പി.എം. ഗതിശക്തി കാർഗോ ടെർമിനലുകൾ വികസിപ്പിക്കുമെന്നും മെട്രോ നിർമാണത്തിനായി നൂതനമാർഗങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. 2022-23 വർഷത്തിൽ ഡിജിറ്റൽ റുപ്പീ പുറത്തിറക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം.
ബ്ലോക്ക് ചെയിൻ, മറ്റ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ഡിജിറ്റൽ റുപ്പീകൾ റിസർവ് ബാങ്ക് പുറത്തിറക്കും.

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് പുതിയ സംവിധാനം. റിട്ടേണിലെ തെറ്റുകൾ തിരുത്തുന്നതിനായി നികുതിദായകർക്ക് അവസരം നൽകും. ഇതുപ്രകാരം രണ്ടുവർഷത്തിനുളളിൽ നികുതിദായകർക്ക് അപ്ഡേറ്റ് ചെയ്ത റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കും.

സർക്കാരിന്റെ കൈകൾക്ക് ബലമേകുന്ന രാജ്യത്തെ നികുതിദായകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഡയറക്ട് ടാക്സിനെ കുറിച്ച് പ്രതിപാദിക്കുന്ന പ്രസംഗത്തിലെ പാർട്ട് ബി ധനമന്ത്രി വായിച്ചത്. മഹാഭാരതത്തിലെ ശാന്തിപർവം അധ്യായം പരാമർശിച്ചുകൊണ്ടായിരുന്നു പ്രസംഗത്തിന്റെ തുടക്കം.
5 ജി സ്പെക്ട്രം ലേലം ഈ സാമ്പത്തിക വർഷം തന്നെയുണ്ടാകും. 5ജി സാങ്കേതിക വിദ്യ കൂടുതൽ ജോലി സാധ്യതകൾ തുറക്കുമെന്നാണ് ധനമന്ത്രി ബജറ്റിൽ പ്രതീക്ഷ പ്രകടിപ്പിച്ചത്. 2022-2023 സാമ്പത്തിക വർഷത്തിൽ തന്നെ 5ജി സേവനങ്ങൾ സ്വകാര്യ   ടെലികോം ഓപ്പറേറ്റർമാർ നൽകിത്തുടങ്ങുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയ്ക്കായി വൻ പ്രഖ്യാപനങ്ങൾ. 2.73 ലക്ഷം കോടി രൂപ കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവിലയ്ക്കായി നീക്കി വെക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു. സർക്കാർ, കൃഷിക്ക് പ്രധാന പരിഗണന നൽകുന്നതായും ധനമന്ത്രി വ്യക്തമാക്കി.

ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കും. അതിനായി വിവിധ പദ്ധതികൾ രൂപീകരിക്കും. വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും.

5 വൻകിട നദീ സംയോജന പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു. ഈ പദ്ധതികൾ കാർഷികാവശ്യങ്ങൾക്കായും ഉപയോഗിക്കും. ഗുണഭോക്താക്കൾ ആയ സംസ്ഥാനങ്ങൾ തമ്മിൽ ധാരണ ആയാൽ പദ്ധതി നടപ്പാക്കും. ജൽജീവൻ മിഷന് 60,000 കോടി വകയിരുത്തും.

കർഷകർക്ക് പിന്തുണയേകുവാൻ കിസാൻ ഡ്രോണുകൾ രംഗത്തിറക്കും. കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് പ്രധാന പരിഗണന നൽകും. സാങ്കേതിക വിദ്യ കൃഷിക്കായി ഉപയോഗിക്കും.

പുതിയ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് നടന്ന കർഷക സമരങ്ങളുടെ പശ്ചാത്തലത്തിൽ കർഷകരെ അനുനയിപ്പിക്കാനായുള്ള വൻ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാവുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

Back to top button
error: