രാജ്യത്ത് 2.51 ലക്ഷം പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിലെ കണക്കാണിത്. 15.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 627 മരണങ്ങളും രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. 3.47 ലക്ഷം പേർ രോഗമുക്തരായി.
കോവിഡ് മൂന്നാം തരംഗം തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് രൂക്ഷമായിരിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമാണ്.
ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ യോഗം ഇന്ന് വിളിച്ചിട്ടുണ്ട്. ഓണ്‍ലൈനായിട്ടാണ് യോഗം നടക്കുന്നത്.