ബാലചന്ദ്രകുമാറിന്റെ വാക്കുകൾ
തിരുവനന്തപുരത്തെ ഒരു സംവിധായകന്‍ വഴി കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷിയുടെ യുവജന സംഘടനയുടെ നേതാവിനെ 2017 സെപ്തംബര്‍ മാസം 21 ന് അനൂപും സുരാജും കാണാന്‍ പോയി. വേങ്ങരയിലാണ് നേതാവിന്റെ വീട്. അവിടെ ചെന്നാണ് കണ്ടത്. അവരുടെ സിഡിആര്‍ പരിശോധിച്ചാല്‍ അക്കാര്യം മനസിലാവും. 6 മണിക്ക് അവര്‍ അവിടെയെത്തി. 7 മണിക്കാണ് അവര്‍ തിരിച്ചിറങ്ങുന്നത്. തന്‍റെ കൈയ്യില്‍ അതിന്റെ തെളിവുണ്ട്.
ഒക്ടോബര്‍ 3 നാണ് ദിലീപ് ജാമ്യത്തില്‍ ഇറങ്ങുന്നത്.
ജാമ്യത്തില്‍ ഇറങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോള്‍ കാവ്യയും ദിലീപും ഡ്രൈവര്‍ അപ്പുണ്ണിയോടൊപ്പം ഈ യുവജന സംഘടനയുടെ നേതാവിനെ കാണാന്‍ വീണ്ടും പോയി. രാത്രിയാണ് പോയത്. കൈയ്യില്‍ 50 ലക്ഷം രൂപയുണ്ടായിരുന്നു. അവിടെ കേരളത്തിലെ ഏറ്റവും പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവ് ആ വീട്ടില്‍ വന്നു.
ജാമ്യത്തില്‍ ഇറങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോള്‍ കാവ്യയും ദിലീപും ഡ്രൈവര്‍ അപ്പുണ്ണിയോടൊപ്പം ഈ യുവജന സംഘടനയുടെ നേതാവിനെ കാണാന്‍ വീണ്ടും പോയി. രാത്രിയാണ് പോയത്. കൈയ്യില്‍ 50 ലക്ഷം രൂപയുണ്ടായിരുന്നു. അവിടെ കേരളത്തിലെ ഏറ്റവും പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവ് ആ വീട്ടില്‍ വന്നു.
വീട്ടില്‍ വന്ന് ആഹാരം കഴിച്ചു, പാട്ട് പാടി പൈസയും വാങ്ങിയിട്ടാണ് അയാള്‍ തിരിച്ചു പോയത്. ഈ രാഷ്ട്രീയ നേതാവിന്റെ മക്കളും ഭാര്യയും ഒക്കെ ചേര്‍ന്ന് ഒരുമിച്ച് നിന്ന് പടവും എടുത്തിട്ടുണ്ട്. രണ്ട് ദിവസത്തിനകം ആ ഫോട്ടോ പുറത്തുവരും.
കാവ്യയുടെ 4686 ല്‍ അവസാനിക്കുന്ന നമ്ബറിന്റെ സിഡിആര്‍ പരിശോധിക്കുക. അത് പരിശോധിച്ചാല്‍ വേങ്ങരയില്‍ അവര്‍ ഉണ്ടായിരു്നനോ എന്നത് കൃത്യമായി കണ്ടെത്താന്‍ സാധിക്കും. 50 ലക്ഷം കൊടുത്തുവെന്ന് സുരാജ് ആണ് തന്നോട് പറഞ്ഞത്. അത് വെറും ടോക്കണ്‍ മാത്രമാണ്. ബാക്കി കൊടുക്കേണ്ടത് എവിടെയാണെന്ന് വെച്ചാല്‍ കൊടുക്കും. ഇത് വ്യക്തമായി തനിക്ക് അറിയുന്ന കാര്യമാണ്.
വേങ്ങരയിലുള്ള നേതാവിനെ പ്രോസിക്യൂഷനെ സഹായിക്കാന്‍ സാധിക്കുമല്ലോ?, ബാലചന്ദ്രകുമാര്‍ ചോദിച്ചു. ദിലീപിനെ ഞാന്‍ വെല്ലുവിളിക്കുകയാണ്. അദ്ദേഹം തന്റെ ഫോണ്‍ റിട്രീവ് ചെയ്യാന്‍ കൊടുത്തിരിക്കുകയാണല്ലോ? അങ്ങനെയാണെങ്കില്‍ തനിക്ക് അദ്ദേഹം അയച്ച സന്ദേശം കൂടി ആ ഫോണില്‍ നിന്ന് കണ്ടെടുക്കേണ്ടതുണ്ട്. അതും സമര്‍പ്പിക്കേണ്ടതുണ്ട്.
27.7.2018 ന് അദ്ദേഹം എനിക്കൊരു സന്ദേശം അയച്ചു. രാവിലെ 10.45 നായിരുന്നു മെസേജ് അയച്ചത്. ഞാന്‍ മകളുടെ ആഭരണം ഉണ്ട്. അത് വില്‍ക്കുകയോ പണയം വെച്ചോ എന്ന് പറഞ്ഞായിരുന്നു സന്ദേശം. അതിന് പിന്നിലൊരു കഥയുണ്ട്. ഇത്രയുമേ ഇപ്പോള്‍ പറയാന്‍ സാധിക്കു. ഇതിന്റെ ബാക്കി എന്റെ ഫോണില്‍ ഉണ്ട്. ദിലീപ് ഫോണ്‍ റിട്രീവ് ചെയ്ത് കൊണ്ടുവരുമ്ബോള്‍ ഇക്കാര്യങ്ങള്‍ കൂടി കൊണ്ടുവരണം.
രണ്ടാമത്തേത് 2018 ഓഗസ്റ്റ് രണ്ടിനാണ്. അന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം അദ്ദേഹത്തിന്റെ വീട്ടില്‍ ഉണ്ടായിരുന്നു. ഞാന്‍ അവിടെ പോയപ്പോള്‍ ആ വീട്ടില്‍ ഒരു വ്യക്തിയെ കണ്ടു. അയാളെ കുറിച്ച് ഞാന്‍ നാളെ വെളിപ്പെടുത്തും. ഒക്ടബോര്‍ 19 ന് കാവ്യ പ്രസവിച്ചു എന്നും മകളാണ് എന്നും പറഞ്ഞ് മെസേജ് അയച്ചിരുന്നു. നിര്‍ബന്ധമായും ദിലീപ് ഈ മെസേജുകള്‍ കൂടി കൊണ്ടുവരണം. ബാലചന്ദ്രകുമാര്‍ പറഞ്ഞു.
സെപ്റ്റംബർ പ്റ്റംബര്‍ 2017 ന് രാത്രിയോടെ തനിക്ക് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് ഒരു മെസേജ് അയച്ചു. നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സെന്റ് സാമുവലിനെ അറിയാന്‍ വല്ല വഴിയും ഉണ്ടോയെന്നാണ് ചോദിച്ചത്. പിറ്റേന്ന് തന്നെ അറിയാം എന്ന് പറഞ്ഞ് ഞാന്‍ സന്ദേശം അയച്ചിരുന്നു. അത്തരത്തില്‍ പല സന്ദേശങ്ങളും എന്റെ കൈയ്യില്‍ ഉണ്ട്. അവയെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. ഫോണ്‍ റിട്രീവ് ചെയ്ത് കൊണ്ടുവരുമ്ബോള്‍ ഇത്തരം കാര്യങ്ങളൊന്നും ദിലീപും മറ്റുള്ളവരും മറക്കരുതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.