ദഹന പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് പശുവിന് പാലിനെക്കാള്‍ മികച്ചത് ആട്ടിന്‍ പാലാണ്. കട്ടിയുള്ള ഭക്ഷ്യവസ്തുക്കള്‍ പോലും ആട്ടിന്‍ പാലിന്റെ അംശത്തില്‍ പെട്ടെന്നു ദഹിക്കും. ആട്ടിന്‍പാലിലെ ഫാറ്റി ആസിഡുകളുടെ സാന്നിധ്യത്തിന്റെ ഫലമായി ശരീര കോശങ്ങളില്‍ കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് തടയാനും കഴിയും.
ആട്ടിന്‍ പാലില്‍ പശുവിന് പാലിലുള്ളതിനെക്കാള്‍ 13 ശതമാനം കുറവ് ലാക്ടോസാണ് ഉള്ളത്. മനുഷ്യരിലുള്ളതിന്റെ 41 ശതമാനം കുറവാണ് ആട്ടിന്‍ പാലിലുള്ള ലാക്ടോസിന്റെ അംശം.ആട്ടിന്പാല് പതിവായി കുട്ടികള്‍ക്ക് നല്ല ബുദ്ധിയും വളര്‍ച്ചയും ഉണ്ടാകും.
അതേപോലെ ഏറെ ഔഷധഗുണമുള്ള ഒന്നാണ് ആട്ടിൻപാൽ.നീലിഭ്യംഗാദി തൈലം, നീലിഭ്യംഗാദി വെളിച്ചെണ്ണ, അണുതൈലം എന്നിവയുണ്ടാക്കുന്നതിനാണ് ആട്ടിൻപാൽ പ്രധാനമായും ഉപയോഗിക്കുന്നത്.ലിറ്ററിന് നൂറു രൂപയ്ക്ക് മുകളിലാണ് ആട്ടിൻപാലിന്റെ ഇന്നത്തെ വില.