KeralaNEWS

കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരനും വല്യമ്മയും മരിച്ചു

കോട്ടയം:കുമരകത്തിനടുത്ത് കവണാറ്റിന്‍കരയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചു പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒന്നരവയസുകാരനും വല്യമ്മയും മരിച്ചു.മണിമല ചെറുവള്ളി പൂവത്തോലി തൂങ്കുഴിയില്‍ ലിജോയുടെ മകന്‍ ഇവാന്‍ ലിജോ, ലിജോയുടെ ഭാര്യാമാതാവ് മോളി സെബാസ്റ്റിയന്‍ (70) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം.കവണാറ്റിന്‍കരയ്ക്കും ചീപ്പുങ്കിലിനുമിടയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടു മരത്തിലിടിക്കുകയായിരുന്നു. അര്‍ത്തുങ്കല്‍ പള്ളിയില്‍ പോയി  മടങ്ങുകയായിരുന്നു കുടുംബം.ബുധനാഴ്ച രാവിലെയാണു ഇവാന്‍ മരിച്ചത്.മോളി വൈകിട്ടും.സംസ്‌കാരം നാളെ (വ്യാഴാഴ്ച) ഉച്ചയ്ക്ക് രണ്ടിനു ചെറുവള്ളി സെന്റ് മേരീസ് പള്ളിയില്‍.

Back to top button
error: