NEWS

കോരുത്തോട് കാണാതായ 13കാരനെ നാഗർകോവിലിൽ കണ്ടെത്തി

കോരുത്തോട് പഞ്ചായത്ത് താന്നിക്കാപ്പാറ ജോജിയുടെ മകനാണ് റ്റോം റ്റി. ജോജി. തിങ്കളാഴ്ച രാവിലെ സ്കൂളിൽ പോയതാണ് കുട്ടി. പതിവ് സമയം കഴിഞ്ഞും കുട്ടിയെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ മുണ്ടക്കയം പോലീസിൽ പരാതി നൽകി. ഇതിനിടെ കോരുത്തോട് ഭാഗത്തു നിന്നും സ്കൂൾബാഗ് കണ്ടെത്തി. അതിൽ ഒരു ലെറ്റർ ഉണ്ടായിരുന്നത്രേ

കോട്ടയം ജില്ലയിലെ കോരുത്തോട് നിന്നും ഇന്നലെ കാണാതായ റ്റോം റ്റി ജോജിയെ (13) നാഗർകോവിലിൽ
നിന്നും കണ്ടെത്തി. കോരുത്തോട് പഞ്ചായത്ത് അഞ്ചാം വാർഡിൽ താന്നിക്കാപ്പാറ ജോജിയുടെ മകനാണ് റ്റോം റ്റി. ജോജി.
തിങ്കളാഴ്ച രാവിലെ സ്കൂളിൽ പോയതാണ് കുട്ടിയെന്ന് രക്ഷിതാക്കൾ പറഞ്ഞു. പതിവ് സമയം കഴിഞ്ഞും കുട്ടിയെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ മുണ്ടക്കയം പോലീസിൽ പരാതി നൽകി. ഇതിനിടെ കോരുത്തോട് ഭാഗത്തു നിന്നും സ്കൂൾബാഗ് കണ്ടെത്തിയതായും, അതിൽ ഒരു ലെറ്റർ ഉണ്ടായിരുന്നതായും പറയുന്നു. മുണ്ടക്കയം പോലീസും നാട്ടുകാരും ചേർന്നാണ് അന്വേഷണം നടത്തിയത്.

Signature-ad

തുടർന്ന് ഇന്നലെ രാത്രി കുട്ടിയുടെ
ഫോണിലെ വാട്സആപ്പ് ഓൺ ചെയ്തപ്പോൾ
പോലീസ് ലൊക്കേഷൻ ട്രസ്
ചെയ്യുകയായിരുന്നു. നാഗർകോവിൽ
റെയിൽവേ സ്റ്റേഷൻ ആണെന്ന് മനസ്സിലാക്കിയ
പോലീസ് അവിടേക്ക് വിവരം നൽകുകയും, റെയിൽവേ പോലീസ് കുട്ടിയെതടഞ്ഞുവെക്കുകയും ചെയ്തു. മുണ്ടക്കയം പോലീസും കുട്ടിയുടെ രക്ഷിതാക്കളും ചൊവ്വാഴ്ച വെളുപ്പിന് നാഗർകോവിൽ എത്തി. കുട്ടിയുമായി അവർ നാട്ടിലേക്ക് തിരിച്ചു.

Back to top button
error: