യു.എ.ഇയിൽ വിസിറ്റ് വിസയിൽ വന്ന് ജോലിചെയ്താൽ ഇനി പിടിവീഴും
കൃത്യമായ വർക്ക് പെർമിറ്റ് കൂടാതെ തൊഴിലെടുക്കുന്നത് യു.എ.ഇയിലെ തൊഴിൽ നിയമങ്ങളുടെ ഗുരുതര ലംഘനമാണ്. രാജ്യത്ത് വിസിറ്റ് വിസകളില്‍ പ്രവേശിക്കുന്ന വ്യക്തികള്‍ കൃത്യമായ രേഖകള്‍ കൂടാതെ തൊഴില്‍ ചെയ്താൽ നിയമനടപടികള്‍ നേരിടേണ്ടിവരും. കൂടാതെ ശിക്ഷകളും ലഭിക്കുമെന്ന് അധികൃതർ
ദുബായ്: വിസിറ്റ് വിസകളിൽ തൊഴിലെടുക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പിഴ ചുമത്തുമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. രാജ്യത്ത് വിസിറ്റ് വിസകളില്‍ പ്രവേശിക്കുന്ന വ്യക്തികള്‍ കൃത്യമായ രേഖകള്‍ കൂടാതെ തൊഴില്‍ ചെയ്താൽ നിയമനടപടികള്‍ നേരിടേണ്ടിവരും. കൂടാതെ ശിക്ഷകൾ ലഭിക്കുന്നതിനും ഇടയാക്കുമെന്ന് അധികൃതർ അറിയിച്ചു.
കൃത്യമായ വർക്ക് പെർമിറ്റ് കൂടാതെ തൊഴിലെടുക്കുന്നത് യു.എ.ഇയിലെ തൊഴിൽ നിയമങ്ങളുടെ ഗുരുതര ലംഘനമാണ്. ഇങ്ങനെ ജോലി ചെയ്യുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവും, 10,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും.
തൊഴില്‍ വാഗ്ദാനങ്ങൾ ലഭിച്ചിട്ടുള്ള വ്യക്തികൾ തൊഴിലെടുക്കുന്നതിന് മുമ്പ് എല്ലാതൊഴിൽ രേഖകളും കൃത്യമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. രാജ്യത്ത് വിസിറ്റിംഗ് വിസകളില്‍ എത്തുന്നവര്‍ ജോലി ചെയ്യുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികൃതരിൽ നിന്ന് അനുമതി നേടണം.