KeralaNEWS

ആ ‘നിരപരാധികളെ’ ഒടുവിൽ സാബു ജേക്കബും കൈവിട്ടു

ഴിഞ്ഞ മാസം 25 ന് വൈകിട്ട് കിഴക്കമ്പലത്ത്  പൊലീസിനെ വളഞ്ഞിട്ട്‌ ആക്രമിച്ച കേസിൽ അറസ്‌റ്റിലായ ‘നിരപരാധി’കളെ കൈവിട്ട്‌ കിറ്റെക്‌സ്‌ ഉടമ സാബു ജേക്കബ്. രണ്ടു കേസുകളിലായി പൊലീസ്‌ 174 കിറ്റെക്‌സ്‌ തൊഴിലാളികളെ അറസ്‌റ്റ്‌ ചെയ്‌തപ്പോൾ 24 പേർ മാത്രമാണ്‌ പ്രതികളെന്നാണ്‌ സാബു പറഞ്ഞത്‌. മറ്റുള്ളവർ നിരപരാധികളാണെന്ന്‌ വാർത്താസമ്മേളനം വിളിച്ച്‌ പറഞ്ഞെങ്കിലും ജാമ്യാപേക്ഷ  നൽകാൻപോലും രണ്ടാഴ്‌ചയായിട്ടും സാബു തയ്യാറായിട്ടില്ല. ജാമ്യം കിട്ടണമെങ്കിൽ ആളൊന്നിന്‌ 12 ലക്ഷത്തിലേറെ രൂപ കെട്ടിവയ്‌ക്കണമെന്ന്‌ വന്നതോടെയാണ്‌ സാബു ജേക്കബ്‌ സ്വന്തം സ്ഥാപനത്തിലെ ‘നിരപരാധി’കളെ കൈവിട്ടത്.
പൊലീസിനെ വധിക്കാൻ ശ്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ച്‌ കലാപത്തിന്‌ ശ്രമിച്ചതിനുമായി രണ്ടു കേസുകളാണ്‌ പൊലീസ്‌ രജിസ്‌റ്റർ ചെയ്‌തത്‌. പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസിൽ  51 പ്രതികളാണുള്ളത്‌. പൊതുമുതൽ നശിപ്പിച്ച കേസിലും ഇവർ പ്രതികളാണ്‌. പൊതുമുതൽ നശിപ്പിക്കുന്നത്‌ തടയാനുള്ള നിയമപ്രകാരം (പിഡിപിപി ആക്‌റ്റ്‌) നശിപ്പിച്ച പൊതുമുതലിന്‌ തുല്യമായ തുക കെട്ടിവച്ചാലേ ജാമ്യം കിട്ടൂ.  കലാപത്തിന്റെ ഭാഗമായി 12.05 ലക്ഷം രൂപയുടെ പൊതുമുതൽ കിറ്റെക്‌സ്‌ തൊഴിലാളികൾ നശിപ്പിച്ചതായാണ്‌ കണക്കാക്കിയിട്ടുള്ളത്‌.

 

ഒരു പൊലീസ് ജീപ്പിന്‌ തീയിട്ടതിനു പുറമെ രണ്ടെണ്ണം തല്ലിത്തകർത്തു. വയർലസ്‌ സെറ്റുകളും ടാബുകളും നശിപ്പിച്ചു. ഈ സാഹചര്യത്തിൽ,  പ്രതികളെ പുറത്തിറക്കാൻ കോടികൾതന്നെ കോടതിയിൽ കെട്ടിവയ്‌ക്കേണ്ടിവരും.

Back to top button
error: