KeralaNEWS

400/- രൂപയ്ക്ക് 6 മണിക്കൂർ സമയം കൊണ്ട് ആലപ്പുഴയുടെ (കുട്ടനാടിന്റെ) ജല സൗന്ദര്യം ആസ്വദിക്കാം

സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ ആലപ്പുഴ- കുമരകം ടൂറിസ്റ്റ് സർവീസ് വേഗ 2 ന്റെ സർവീസ്  ഇന്നലെ മുതൽ പുനരാരംഭിച്ചു .രാവിലെ 11 മണിക്ക് പുറപ്പെട്ട് ആലപ്പുഴ പുന്നമടക്കായൽ,വേമ്പനാട് കായൽ,മുഹമ്മ, പാതിരാമണൽ, കുമരകം, റാണി, ചിത്തിര, മാർത്താണ്ഡം, R ബ്ലോക്ക്‌ , മംഗലശ്ശേരി , കുപ്പപ്പുറം വഴി തിരികെ 5 PM ന് ആലപ്പുഴയിൽ എത്തും. കുടുംബശ്രീയുടെ രുചികരമായ മീൻകറിയടക്കമുള്ള  ഭക്ഷണം 100 രൂപ നിരക്കിൽ ലഭ്യമാണ്. ടിക്കറ്റ് നിരക്ക് AC – 600/- നോൺ AC -400 /-.
ലൈഫ് ജാക്കറ്റുള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളും ബോട്ടില്‍ ഉണ്ട്. മണിക്കൂറില്‍ 25 കിലോമീറ്റര്‍ ആണ് ബോട്ടിന്റെ വേഗം. 120 പേർക്ക് യാത്ര ചെയ്യാം. 40  AC സീറ്റും 80 Non AC സീറ്റും.
കൊവിഡ് പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ വർഷം ബോട്ട് സർവീസ് നിർത്തിവെച്ചത്.
കൂടുതൽ വിവരങ്ങൾക്ക്:
9400050322
9400050325
9400050327

Back to top button
error: