KeralaNEWS

ഞാവലിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാതെ പോകരുത്

ഞാവൽ മരത്തിന്റെ എല്ലാ ഭാഗങ്ങളും ഏറെ ഗുണങ്ങളുള്ളതാണ്.ഞാവൽ പഴം ഉപയോഗിച്ച് അച്ചാർ, ജാം, ജ്യൂസ്, വൈൻ എന്നിവ ഉണ്ടാക്കാം.കൂടാതെ ഇതിന്റെ പഴത്തിൽ നിന്ന് വിനാഗിരി ഉണ്ടാക്കാം.ഇതിന്റെ പഴച്ചാറ് തൊണ്ടവേദനയ്ക്ക് ഫലപ്രദമാണ്.വായിൽ മുറിവ് ഉണ്ടായാൽ ഞാവൽ പഴത്തിന്റെ ചാറ് കുടിച്ചാൽ മതി.വായ്‌നാറ്റം ഇല്ലാതാക്കാനും ഞാവൽ പഴം ഉപയോഗിക്കുന്നു.
ഞാവൽ പഴത്തിൽ വൈറ്റമിൻ സി, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ അനീമിയ വരാതെ തടയുകയും ശരീരത്തിലെ പ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.അങ്ങനെ ചുമ, പനി, ജലദോഷം എന്നിവയ്ക്ക് എതിരെ ഒരു പ്രതിരോധം തീർക്കാൻ ഇതിന് സാധിക്കുന്നു.
ഇതിലെ മഗ്നീഷ്യം, വൈറ്റമിൻ B1, B6, സി, കാത്സ്യം എന്നിവ കുട്ടികളിലെയും മുതിർന്നവരിലെയും ഓർമ ശക്തി വർധിപ്പിക്കുന്നതിനാൽ പ്രായഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാവുന്നതാണ്. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മ‍ർദം നിയന്ത്രിക്കാൻ ഒരു പരിധി വരെ സഹായിക്കുന്നു. കാത്സ്യം, ഫോസ്‌ഫറസ്‌, അയൺ എന്നിവ അസ്ഥിക്ഷയത്തെ ചെറുക്കുന്നു. ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സ് കാൻസറിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.ഇത് അരച്ച്  കണ്ണിനു ചുറ്റും തേച്ചാൽ കണ്ണിന് താഴെയുള്ള കറുപ്പ് നിറം മാറും.

രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിൽ ഞാവൽ പഴത്തിന്റെ കുരു സഹായിക്കുന്നു. ഈ കുരുവിൽ  അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ്സാണ് ഇതിനു സഹായിക്കുന്നത്.ഞാവലിന്റെ ഇളം കമ്പുകൊണ്ട് ദിവസവും പല്ല് വൃത്തിയാക്കിയാൽ ദന്തക്ഷയം വരാതെ പല്ലുകളെ കാക്കാം..

Back to top button
error: