IndiaNEWS

കനത്ത മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും: ശ്രീനഗര്‍-ലേ ഹൈവേ അടച്ചു

ശ്രീനഗർ: തുടർച്ചയായ മഞ്ഞുവീഴ്ചയും മേഖലയിലെ തീവ്ര കാലാവസ്ഥയും കണക്കിലെടുത്ത് ശ്രീനഗര്‍-ലേ ഹൈവേ അടച്ചു. ശ്രീനഗർ-ലേ ഹൈവേ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിട്ടിരിക്കും. ആളുകളുടെ സുരക്ഷ കണക്കിലെടുത്താണ് ഹൈവേ വാഹന ഗതാഗതത്തിനായി അടച്ചിടാൻ ലഡാക്ക് ഭരണകൂടം ഉത്തരവിട്ടത്.
ഇതുകൂടാതെ സോജിലാ പാസിലും കനത്ത മഞ്ഞുവീഴ്ചയാണ് ഇപ്പോഴുള്ളത്. ഹൈവേ ഇപ്പോൾ വാഹന ഗതാഗതത്തിന് യോഗ്യമല്ല. സോജി-ലാ പാസ് വഴി ശ്രീനഗർ – ലേ ഹൈവേയിലൂടെയുള്ള യാത്രകൾ പമാവധി ഒഴിവാക്കണമെന്നും ഇതോടൊപ്പം അധികൃതര്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
434 കിലോമീറ്റർ നീളമുള്ള ഹൈവേ കഴിഞ്ഞ വർഷവും  കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അടച്ചിരുന്നു.തുടർച്ചയായി 112 ദിവസമാണ്  അടച്ചിട്ടിരുന്നത്. ബോർഡർ റോഡ് ഓർഗനൈസേഷൻ നിരവധി തവണ റോഡിലെ മഞ്ഞ് നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും അതിശക്തമായ മഞ്ഞുവീഴ്ച്ചകാരണം പൂർണമായി ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ സാധിച്ചിരുന്നില്ല.

Back to top button
error: