ഈ ഗ്രാമത്തില്‍ മോക്ഷണങ്ങൾ നടക്കാറില്ല
മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ നഗരത്തിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ‘ശനിഷിഗ്നാപൂർ ‘ എന്ന ഒരു കൊച്ചു ഗ്രാമം .ഈ ഗ്രാമത്തിലെ 4000 ത്തോളം വീടുകൾക്ക് വാതിലുകളോ ,അതിൽ തന്നെ പലതിനും ജനലുകളോ ഇല്ല.
ഇതു മുതലെടുത്ത് ആരെങ്കിലും മോക്ഷണം നടത്തിയാൽ 7.5 വർഷത്തേക്ക് ( ഏഴരശനി ) ദുരിതമായിരിക്കും എന്നാണ് ഗ്രാമവാസികളുടെ വിശ്വാസം.
അതുകൊണ്ടുതന്നെ ഈ ഗ്രാമത്തില്‍ മോക്ഷണങ്ങൾ നടക്കാറില്ല.
ഈ വിശ്വാസത്തിന് പുറകിൽ അവിടെ സ്ഥിതി ചെയ്യുന്ന ശനി ഭഗവാന്റെ ക്ഷേത്രവുമായി ഒരു ബന്ധമുണ്ട്.
കറുത്ത കല്ലിൽ തീർത്ത 5 അടിയിലധികം ഉയരമുള്ള ശനി ഭഗവാന്റെ പ്രതിമ ആ ഗ്രാമത്തെ സംരക്ഷിക്കുന്നു എന്നാണ് വിശ്വാസം.
ഈ ഗ്രാമത്തിന്റെ ഈ വിചിത്രമായ രീതികൾക്ക് പിന്നിൽ ഒരു ഐതിഹ്യമുണ്ട്.
ഏകദേശം 300 വർഷങ്ങൾക്ക് മുമ്പ്, ഒരു വെള്ളപ്പൊക്കത്തിനു ശേഷം പനസ്നാല നദിയുടെ തീരത്ത് കനത്ത കറുത്ത പാറക്കല്ലുകൾ വന്നടിഞ്ഞു.
അതിലൊരു പാറയിൽ നാട്ടുകാർ വടികൊണ്ട് തൊട്ടപ്പോൾ അതിൽ നിന്ന് രക്തമൊഴുകാൻ തുടങ്ങി.
അന്നുരാത്രി, ഗ്രാമത്തലവന്റെ സ്വപ്നത്തില്‍ ശനി പ്രത്യക്ഷപ്പെട്ടു.
പാറക്കല്ല് തന്റെ വിഗ്രഹമാണെന്ന് വെളിപ്പെടുത്തി.
അത് ഗ്രാമത്തിൽ സൂക്ഷിക്കണമെന്നും ദേവൻ ഉത്തരവിട്ടു.
എന്നാൽ, ശനിക്ക് ഒരു നിബന്ധന ഉണ്ടായിരുന്നു:
വിഗ്രഹം ഒരിക്കലും അടച്ചുമൂടി വയ്ക്കരുത്.
കാരണം ഗ്രാമത്തെ തടസ്സമില്ലാതെ നോക്കാന്‍ അദ്ദേഹത്തിന് കഴിയണം.
തുടർന്ന് ശനി അദ്ദേഹത്തെ അനുഗ്രഹിക്കുകയും, ഗ്രാമത്തെ അപകടത്തിൽ നിന്ന് സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
പട്ടണത്തിന്റെ ഹൃദയഭാഗത്ത് മേൽക്കൂരയില്ലാത്ത ഒരിടത്ത് ഗ്രാമീണർ വിഗ്രഹം പ്രതിഷ്ഠിച്ചു.
അതിനുശേഷം എല്ലാ വാതിലുകളും പൂട്ടുകളും വേണ്ടെന്ന് വയ്ക്കാൻ അവർ തീരുമാനിച്ചു.
അങ്ങനെയാണ് പൂട്ടുകളിലാത്ത ഒരു ഗ്രാമമായി അത് മാറിയെന്നാണ് അവിടുത്തുകാര്‍ വിശ്വസിക്കുന്നത്.
ഇതിനെ ധിക്കരിച്ച് ഒരിക്കൽ ഗ്രാമത്തിലെ ഒരാൾ തന്റെ വീടിന് വാതിൽ പണിതപ്പോൾ, അടുത്ത ദിവസം തന്നെ അദ്ദേഹത്തിന് ഒരു വാഹനാപകടമുണ്ടായതായി എന്ന് ഗ്രാമീണർ പറയുന്നു. പക്ഷേ
പുതിയ തലമുറക്ക് ഈ ചിന്താഗതികളോട് താല്പര്യക്കുറവ് വന്നുതുടങ്ങിയിട്ടുണ്ട്.
വളരെ ചെറിയ ഗ്രാമം ആണ് ശിഘ്നാപൂർ .
ഇടുങ്ങിയ വഴിത്താരകളും വടക്കേ ഇന്ത്യയിലെ തെരുവോരങ്ങളുടെ വൃത്തികേടുകളും എല്ലാം നിറഞ്ഞ ഒരു പ്രദേശം.
ശനിക്ഷേത്രം തന്നെ ആണ് ഇവിടുത്തെ മുഖ്യ ജനാകർഷണ കേന്ദ്രം.
ശനിയാഴ്ചയിലെ ഒരു പ്രത്യേക വഴിപാടിനായി നിരവധി ചെറുപ്പക്കാർ ഇവിടെ എത്തുന്നു.
മികച്ച ജീവിത പങ്കാളിയെ ലഭിക്കാൻ ആണ് ഈ വഴിപാട് ….
ഒരു താലത്തിൽ ഏതാനും പൂജാ സാധനങ്ങൾ നിറച്ചു ക്ഷേത്രത്തിൽ സമർപ്പിക്കുന്നു.
സ്വായംഭൂ ആണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ .
മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ തീര്‍ഥാടകർ എത്തിച്ചേരുന്നു , ഗ്രാമവാസികളിൽ കുറെയധികം പേർക്ക് ഇത് വഴി വരുമാനവും ലഭിക്കുന്നു.
ഏറ്റവും രസകരമായ വസ്തുത ഇവിടുത്തെ സ്ഥാപനങ്ങൾക്കു പോലും ജനാലകളോ , വാതിലുകളോ ഇല്ലാ എന്നുള്ളതാണ്.
യുണൈറ്റഡ് കോമേർഷ്യൽ (UCO ) ബാങ്കിന്റെ ശാഖയാണ് ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്നത്.
രാജ്യത്തെ മുഴുവൻ ബാങ്കുകൾക്കും മികച്ച സുരക്ഷാ സംവിധാനം ഉള്ളപ്പോൾ ഈ ഗ്രാമത്തിലെ ബാങ്കിനു വാതിലുകൾ പോലും വേണ്ട എന്ന തീരുമാനം എടുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ച ഘടകം ആചാരം മാത്രമല്ല , ഈ ഗ്രാമത്തിലെ ‘സീറോ ക്രൈം റേറ്റ് ‘ കൂടി ആണ്.
ചരിത്രത്തിൽ ആകെ മൂന്നു തവണ മാത്രമാണ് ശിഘ്നാപൂരിൽ മോഷണം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഈ മോഷണ കേസുകളിലെ പ്രതികളെ നിയമത്തിനു മുന്പിൽ എത്തിക്കാനും ഇതുവരെ സാധിച്ചിട്ടില്ല .
മോഷണ കേസ്സിലെ സംശയിക്കപെട്ട ആളെ പിന്നീട് ആരും കണ്ടിട്ടില്ല എന്നതാണ് സത്യം.
നാളിതുവരെ ഇവിടുത്തെ പൊലീസ് സ്റ്റേഷനിലേക്ക് ഗ്രാമത്തിലെ പരാതികളോ കുറ്റകൃത്യങ്ങളോ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല.
ഗ്രാമത്തിലെ പ്രധാന ധനകാര്യസ്ഥാപനമായ യൂക്കോ
ബാങ്കിനും വാതിലുകൾ ഇല്ല എന്നതും പുറംനാട്ടുകാരെ ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്.
2011 ലാണ് ഇവിടെ ആദ്യമായി വാതിലുകൾ ഇല്ലാത്ത ബാങ്ക് പ്രവർത്തനം തുടങ്ങിയത്.
ഉൾവശം കാണാൻ സാധിക്കുന്ന തരത്തിലാണ് ഇവിടെ ബാങ്ക് പ്രവർത്തിക്കുന്നത്.
കുടുംബ സുരക്ഷ മുൻ നിർത്തി വീടുകളിൽ വാതിൽ കൊണ്ടുവരാൻ ഗ്രാമപഞ്ചായത്ത് ഉത്തരവിട്ടിരുന്നു.
എന്നാൽ അതിന് ഗ്രാമവാസികൾ തയ്യാറാകാതെ വന്നു.
ഞങ്ങളെ രക്ഷിക്കാൻ ശനിദേവൻ ഉണ്ട്.
അതിനാൽ തങ്ങൾക്ക് വാതിലിന്റെ ആവശ്യമില്ലെന്നും അവർ ഉറച്ചു വിശ്വസിക്കുന്നു.
നടൻ മോഹൻലാൽ ,തന്റെ ട്രാവൽ ബ്ലോഗിൽ ഈ ഗ്രാമം സന്ദർശിച്ചിരുന്നതായും അവരുടെ സത്യസന്ധമായ ജീവിതരീതി മാതൃകാപരവും അഭിനന്ദിപ്പിക്കേണ്ടത് തന്നെയാണെന്നും കുറിച്ചിരുന്നു .