കോഹിമ: അപൂര്‍വ്വയിനം പുള്ളിപ്പുലിയെ കണ്ടെത്തി. മേഘങ്ങള്‍ പോലെ ദേഹത്ത് കലകള്‍ ഉള്ള ‘ക്ലൗഡഡ് ലെപ്പേര്‍ഡ്’ ഇനത്തില്‍പ്പെട്ട പുള്ളിപ്പുലിയെയാണ് നാഗാലാന്‍ഡില്‍ കണ്ടെത്തിയത്.
അപൂര്‍വ്വമായി മാത്രം കണ്ടുവരുന്നതാണ് ഈ പുലിയിനം.ഇടതൂര്‍ന്ന മഴക്കാടുകളിലാണ് ഇതിനെ കണ്ടുവരുന്നത്. ഇന്ത്യ- മ്യാന്മാര്‍ അതിര്‍ത്തിയില്‍ നാഗലാന്‍ഡ് മലനിരയില്‍ 3700 മീറ്റര്‍ ഉയരത്തില്‍ വനത്തിലാണ് ഇതിനെ
കണ്ടെത്തിയത്. ഇന്ത്യയില്‍ ഇത്രയും ഉയരത്തില്‍ ഇത്തരത്തിലുള്ള പുലിയെ കാണുന്നത് ആദ്യമായാണ് എന്ന് വിദഗ്ധര്‍ പറയുന്നു.
കണ്ടെത്തിയത്. ഇന്ത്യയില്‍ ഇത്രയും ഉയരത്തില്‍ ഇത്തരത്തിലുള്ള പുലിയെ കാണുന്നത് ആദ്യമായാണ് എന്ന് വിദഗ്ധര്‍ പറയുന്നു.
കാഴ്ച്ചയിലെ അപൂര്‍വതകൊണ്ടു തന്നെയാണ് ഈ പുള്ളിപ്പുലിക്ക് ക്ലൗഡഡ് ലിയോപാര്‍ഡ് (clouded leopard) എന്ന് പേരിട്ടത്.