ജീവനോടെ വിമാനത്താവളത്തില്‍ എത്താന്‍ സഹായിച്ചതിന് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയോട് നന്ദി പറയുന്നുവെന്ന് നരേന്ദ്ര മോദി
ഡല്‍ഹി: പഞ്ചാബ് സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചക്ക് പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെയും മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയേയും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ജീവനോടെ വിമാനത്താവളത്തില്‍ എത്താന്‍ സഹായിച്ചതിന് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയോട് നന്ദി പറയുന്നുവെന്നാണ് മോദി സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞത്. പ്രതിഷേധക്കാര്‍ വഴിതടഞ്ഞതിനെ തുടര്‍ന്ന് പഞ്ചാബിലെ പരിപാടികളിൽ പങ്കെടുക്കാതെ മടങ്ങിയ മോദി പഞ്ചാബിലെ ഭട്ടിൻഡയിൽ വിമാനത്താവളത്തില്‍ എത്തിയശേഷം കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരോടാണ് ഇങ്ങനെ പ്രതികരിച്ചത്.
പഞ്ചാബിലെ ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രക്കിടെയാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് ഹെലികോപ്ടര്‍ യാത്ര ഉപേക്ഷിച്ച് കാറിൽ യാത്ര തിരിച്ച പ്രധാനമന്ത്രി കർഷകരുടെ പ്രക്ഷോഭത്തെ തുടർന്ന് വഴിയിൽ കുടുങ്ങുകയായിരുന്നു.പിന്നീട് ഏറെ പണിപ്പെട്ടാണ് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ വിമാനത്താവളത്തിൽ എത്തിച്ചത്.