മലപ്പുറം: കുറ്റിപ്പുറത്ത് പ്രാര്‍ത്ഥനയ്ക്കിടയിൽ കടന്നല്‍ കുത്തേറ്റ് 45കാരന് ദാരുണാന്ത്യം. കുറ്റിപ്പുറം തെക്കേ അങ്ങാടി കാങ്കടപ്പുഴ കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് സംഭവം .കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്തഫയാണ് മരിച്ചത്. 15-ലേറെപ്പേര്‍ക്ക് പരിക്കേറ്റു.
ശക്തമായ കാറ്റില്‍ കടന്നല്‍ കൂട്ടം ഇളകി വന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നിന്നവരെ കുത്തുകയായിരുന്നു.ഇതിൽ അഞ്ചു പേരുടെ നില ഗുരുതരമാണ് എന്നാണ് വിവരം.