തൃശൂർ മേയർക്കെതിരെ എഴത്തുകാരൻ സലിം ഇന്ത്യ പോലീസിൽ പരാതി നൽകി
ചരിത്രപ്രാധാന്യമുള്ള പ്രസംഗമണ്ഡപം പൊളിച്ചു നീക്കി പുതിയ കവാടം നിർമിക്കുന്നതിനെതിരെയാണ് പരാതി. നൂറ് കണക്കിന് മഹാൻമാർ പ്രസംഗിച്ച പ്രശസ്തമായ പ്രസംഗമണ്ഡപമാണ്. കവാടസൗന്ദര്യവൽക്കരണത്തിന്റെ പേരിൽ ഈ പ്രസംഗമണ്ഡപം പൊളിച്ചു നീക്കിയ മേയറുടെ നടപടി ധാർഷ്ട്യവും ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് സലിം ഇന്ത്യ ആരോപിക്കുന്നു
തൃശൂർ: കോർപ്പറേഷൻ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പുതിയ കവാടം നിർമിക്കുന്നതിന്റെ പേരിൽ ചരിത്രപ്രാധാന്യമുള്ള പ്രസംഗമണ്ഡപം പൊളിച്ചു നീക്കിയെന്നും കോർപ്പറേഷൻ മേയർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പോലീസിന് പരാതി.
നടനും എഴുത്തുകാരനും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായ സലിം ഇന്ത്യയാണ് സിറ്റി പോലീസ് കമ്മീഷണർക്കും കളക്ടർക്കും പരാതി നൽകിയിരിക്കുന്നത്. നൂറ് കണക്കിന് മഹാൻമാർ പ്രസംഗിച്ച പ്രശസ്തമായ പ്രസംഗമണ്ഡപം കവാട സൗന്ദര്യവൽക്കരണത്തിന്റെ പേരിൽ പൊളിച്ചു നീക്കിയ മേയറുടെ നടപടി ധാർഷ്ട്യവും ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് സലീം ഇന്ത്യ ആരോപിച്ചു. പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ കോർപ്പറേഷൻ കവാടത്തിന് മുമ്പിൽ ശയനപ്രദക്ഷിണവും നിരാഹാര സമരമടക്കമുള്ള സമരങ്ങളിലേക്കും കടക്കുമെന്ന് സലീം ഇന്ത്യ അറിയിച്ചു.