കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ബോധവൽക്കരണം നടത്താനും വൈദ്യുതി ലാഭിക്കാനുമുള്ള ശ്രമം എന്ന നിലയിൽ ആരംഭിച്ച ഗ്രാമ ഉജാല യോജനയുടെ ഈ പദ്ധതി 2021 മാർച്ചിൽ ഊർജ മന്ത്രി ആർ കെ സിംഗ് ആണ് ഉത്ഘാടനം ചെയ്തത്. നിലവിൽ ബീഹാർ, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ കുടുംബങ്ങളിൽ ഗ്രാമ ഉജല യോജന നടപ്പിലാക്കിയിട്ടുണ്ട്.ഇത് മറ്റ് സംസ്ഥാനങ്ങളിലും വ്യാപിപ്പിക്കുകയാണ് പുതുവർഷത്തിൽ ലക്ഷ്യമിടുന്നത്.
ഊർജം ലാഭിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ഇത്.ചൂടുള്ള ബൾബുകൾക്ക് പകരമായി ഒരു ബൾബിന് 10 രൂപ നിരക്കിൽ 3 വർഷത്തെ ഗ്യാരണ്ടിയോടെ ഉയർന്ന നിലവാരമുള്ള 7-വാട്ട്, 12-വാട്ട് LED ബൾബുകൾ CESL നൽകുന്നു. ഇതിൽ ഓരോ കുടുംബത്തിനും പരമാവധി 5 ബൾബുകൾ വരെ മാറ്റി വാങ്ങാം. ഈ പ്രക്രിയ സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ പ്രതിവർഷം 250 കോടി രൂപ ചെലവ് ലാഭിക്കുന്നതോടൊപ്പം പ്രതിവർഷം 71 കോടി യൂണിറ്റുകളുടെ ഊർജ്ജ ലാഭത്തിനും കാരണമാകുന്നു.
- ഇതിന്റെ ഭാഗമായി എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിന്റെ Energy Efficiency Services Limited അനുബന്ധ സ്ഥാപനമായ കൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡ്, ‘പ്രോജക്റ്റ് ക്രോറി’ന്റെ കീഴിൽ ഗ്രാം ഉജല 50 ലക്ഷം എൽഇഡി ലൈറ്റുകൾ പുറത്തിറക്കിയിട്ടുണ്ട്.അതത് സംസ്ഥാനങ്ങളിലെ വൈദ്യുതി വകുപ്പുമായി ചേർന്നായിരിക്കും ബൾബുകളുടെ വിതരണം.