തിരുവനന്തപുരം: 89-ാമത് ശിവഗിരി തീര്‍ഥാടനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്. മൂന്നു ദിവസമായി നടക്കുന്ന തീര്‍ഥാടനത്തില്‍ വിവിധ വിഷയങ്ങളില്‍ സമ്മേളനങ്ങള്‍ നടക്കും. ശ്രീനാരായണ ഗുരു സ്ഥാപിച്ച ബ്രഹ്മവിദ്യാലയ കനക ജൂബിലിയോട് അനുബന്ധിച്ച് പ്രത്യേക സമ്മേളനവും നടക്കും.
കനത്ത പൊലീസ് സുരക്ഷാ വലയത്തിലും പ്രധാന നിരത്തുകള്‍ ഉള്‍പ്പെടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ക്രമസമാധാന പാലനത്തിനും ട്രാഫിക് നിയന്ത്രണത്തിനുമായി 600 ലധികം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
വ്യാഴാഴ്ച 12.30ന് ആരോഗ്യ സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. മൂന്നിന് കാര്‍ഷിക തൊഴില്‍മേഖലയിലെ പ്രതിസന്ധിയും പരിഹാരവും എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണിയും വൈകിട്ട് അഞ്ചിന് ബ്രഹ്മവിദ്യാലയ കനകജൂബിലി സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഉദ്ഘാടനം ചെയ്യും.
വെള്ളി പുലര്‍ച്ചെ അഞ്ചിന് തീര്‍ഥാടക ഘോഷയാത്ര ആരംഭിക്കും. പകല്‍ 9.30ന് തീര്‍ഥാടക സമ്മേളനം കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് ഉദ്ഘാടനം ചെയ്യും. 12.30ന് സാഹിത്യ സമ്മേളനം മന്ത്രി സജി ചെറിയാനും പകല്‍ മൂന്നിന് ശാസ്ത്ര സാങ്കേതിക സമ്മേളനം കേന്ദ്ര റെയില്‍മന്ത്രി അശ്വിനി വൈഷ്ണവും ഉദ്ഘാടനം ചെയ്യും. ശനി രാവിലെ ശ്രീനാരായണ പ്രസ്ഥാന സംഗമവും വൈകിട്ട് സമാപന സമ്മേളനവും നടക്കും. ഒമിക്രോണ്‍ വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയാകും തീര്‍ഥാടനം നടക്കുക. തീര്‍ഥാടകര്‍ക്ക് പരിശോധനയില്‍ കോവിഡ് പോസിറ്റീവായാല്‍ ക്വാറന്റീന് അടക്കമുള്ള സൗകര്യങ്ങള്‍ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്.