KeralaNEWS

സമരവുമായി മുന്നോട്ട് പോകുമെന്ന് ബിഎംഎസ്

ന്ന് അർധരാത്രി മുതൽ സംയുക്ത സമര സമിതി പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് മാറ്റി വച്ചുവെങ്കിലും പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് ബഎംഎസ്. സംസ്ഥാന സർക്കാർ ഇന്ധനികുതി കുറയ്ക്കണമെന്നാവശ്യം പരിഗണിച്ചില്ലെന്നും അതുകൊണ്ട് സമരവുമായി മുന്നോട്ട് പോകുമെന്നുമാണ് ബിഎംഎസ് അറിയിച്ചത്.
നാളെ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ബിഎംഎസ് പണിമുടക്ക്. ഇന്ധന വില വർധന, സ്‌പെയർ പാർട്ട്‌സുകളുടെ വില, അറ്റകുറ്റ പണികളുടെ നിരക്ക് എന്നിവയെല്ലാം വർധിക്കുന്ന സാഹചര്യത്തിൽ ഓട്ടോ, ടാക്‌സി നിരക്കും കൂട്ടണമെന്നാണ്  സംഘടനയുടെ ആവശ്യം.
അതേസമയം ഗതാഗത മന്ത്രി ആന്റണി രാജുവുമായുള്ള ചർച്ചയെ തുടർന്ന് പണിമുടക്ക് പിൻവലിക്കാൻ മറ്റ് ഓട്ടോടാക്‌സി തൊഴിലാളി സംഘടനകൾ
തീരുമാനിക്കുകയായിരുന്നു. യൂണിയനുകളുടെ ആവശ്യം ന്യായമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. തൊഴിലാളികുടെ പ്രധാന പരാതിയായ കള്ള ടാക്‌സി ഓട്ടോകളെ നിയന്ത്രിക്കാൻ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. അത്തരക്കാർക്കെതിരെ ലൈസൻസ് റദ് ചെയ്യുന്നതടക്കം നടത്താൻ നിയമ ഭേദഗതി ആലോചിക്കും. ഇ ഓട്ടോയ്ക്ക് പെർമിറ്റ് നൽകുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

Back to top button
error: