
ന്യൂഡൽഹി: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തി. സ്കൂളുകളും കോളജുകളും അടച്ചിടും. സ്പാ, ജിം, സിനിമാ തിയറ്ററുകൾ എന്നിവയും അടയ്ക്കാൻ ധാരണയായി. സ്വകാര്യ സ്ഥാപനങ്ങളിൽ പകുതി ജീവനക്കാർ മാത്രമേ ജോലിക്ക് എത്താവൂ. റസ്റ്ററന്റുകളിലും മെട്രോയിലും 50 ശതമാനം സീറ്റുകളിൽ മാത്രമായിരിക്കും പ്രവേശനം. മാളുകള്‍ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമായിരിക്കും തുറക്കുക.






