KeralaNEWS

കോതമംഗലത്ത് ഓട്ടോ ഡ്രൈവറുടെ മൂക്ക് ഇടിച്ചുതകർത്ത് അതിഥി തൊഴിലാളി

കോതമംഗലത്ത് ഓട്ടോ ഡ്രൈവറുടെ മൂക്ക് ഇടിച്ചുതകർത്ത് അതിഥി തൊഴിലാളി.വാരപ്പെട്ടി മൈലൂരിലാണ് അതിഥി തൊഴിലാളിയുടെ ഇടിയേറ്റ് ഓട്ടോ ഡ്രൈവറുടെ മൂക്കിന്റെ പാലം തകർന്നത്. മുളവൂർ കാരിക്കുഴി അലിയാർക്കാണ് (55) മർദനമേറ്റത്.
കശാപ്പു കടയിലേക്ക് ഗുഡ്സ് ഓട്ടോയിൽ ഇറച്ചിയുമായി എത്തിയതായിരുന്നു അലിയാർ. ഇതിനിടെ മറ്റൊരു കശാപ്പുകടയിലെ സഹായിയായ അതിഥിത്തൊഴിലാളി എത്തി അലിയാരുമായി വാക്കുതർക്കം ഉണ്ടാകുകയും  മൂക്കിൽ ഇടിക്കുകയുമായിരുന്നു.

Back to top button
error: