നാലാം ക്ലാസ് വിദ്യാർഥിനി മാതാവിനൊപ്പം സ്കൂട്ടറിൽ പോകവേ പിക്കപ്പ് വാന്‍ ഇടിച്ച് മരിച്ചു
ചങ്ങരംകുളത്തെ ബാങ്കിലേക്ക് പണവുമായി പോയ പിക്കപ്പ് വാൻ ഹയയും മാതാവും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഹയ മരിച്ചു. മാതാവ് സുനീറ ഗുരുതരപരിക്കുകളോടെ ആശുപത്രിയിലാണ്
മലപ്പുറം: പരീക്ഷ കഴിഞ്ഞു മാതാവിനോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥിനി പിക്കപ്പ് വാന്‍ ഇടിച്ചു മരിച്ചു.
ഗുരുവായൂര്‍ മമ്മിയൂര്‍ മുസല്യം വീട്ടില്‍ റഹീമിന്റെ മകള്‍ ഹയ (13) ആണ് മാതാവ് സുനീറയോടൊപ്പം യാത്രചെയ്യുന്നതിനിടെ അപകടത്തില്‍ മരിച്ചത്. തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്തായിരുന്നു അപകടം.
പെരുമ്പിലാവ് അൻസാർ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ഹയ.
തൃശൂരില്‍നിന്ന് ചങ്ങരംകുളത്തെ ബാങ്കിലേക്ക് പണവുമായി പോകുകയായിരുന്ന പിക്കപ്പ് വാൻ ഹയയും മാതാവും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും നാട്ടുകാർ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹയയെ രക്ഷിക്കാനായില്ല. മാതാവ് സുനീറ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.