പത്തനംതിട്ട: മല്ലപ്പള്ളി എഴുമറ്റൂർ ജംക്ഷന് സമീപം പൈക്കര പെട്രോൾ പമ്പ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറി കത്തിനശിച്ചു.ഇന്നുവൈകിട്ട് എട്ടുമണിയോടെയായിരുന്നു സംഭവം.റാന്നിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.പെട്രോൾ പമ്പിലേക്ക് തീ പടർന്നിരുന്നെങ്കിൽ വൻ അഗ്നിബാധയ്ക്ക് ഇത് കാരണമാകുമായിരുന്നു. സമീപത്തു നിന്നും ആരോ പൊട്ടിച്ച പടക്കം തെറിച്ചുവീണാണ് തീ പിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.