ശ്രീനഗർ: ഭീകരരുടെ നിരന്തരമായ ആക്രമണം മൂലം കഴിഞ്ഞ 35 വർഷങ്ങളായി പൂട്ടിക്കിടന്നിരുന്ന 126 വർഷം പഴക്കമുള്ള ശ്രീനഗറിലെ സെൻ്റ് ലൂക്ക് ചർച്ച് പുതുക്കി പണിയുകയും വിശ്വാസികൾക്ക് തുറന്നു കൊടുക്കുകയും ചെയ്തിരിക്കുകയാണ് കേന്ദ്ര സർക്കാർ. ജമ്മു & കാശ്മീർ ലെഫ്റ്റണൻറ് ഗവർണ്ണർ മനോജ് സിൻഹയാണ് 2021 ഡിസംബർ 23 ന് ചർച്ച് ആരാധനയ്ക്കായി തുറന്നുകൊടുത്തത്.പ്രധാനമന്ത്രി നരേന്ദ്ര മോഡി മുൻകൈയ്യെടുത്താണ് ദേവാലയം അടുത്തിടെ പുതുക്കിപ്പണിതത്.
ആർട്ടിക്കിൾ 370 പിൻവലിച്ചതോടെ ജമ്മു കാശ്മീരിലെ മതന്യൂനപക്ഷങ്ങൾക്ക് അവരുടെ ആരാധനാ സ്വാതന്ത്ര്യം ഉൾപ്പെടെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകിട്ടുകയാണെന്ന് ഗവർണ്ണർ മനോജ് സിൻഹ പള്ളിയുടെ ഉത്ഘാടനത്തോടനുബന്ധിച്ച് പറഞ്ഞു.