അമൃത്സര്‍ : പഞ്ചാബ് ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തില്‍ 2 പേര്‍ മരിച്ചു. 4 പേര്‍ക്ക് പരിക്കേറ്റു. ജില്ലാ കോടതി ചേരുന്നതിനിടെ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ശുചിമുറിയില്‍ ഉച്ചയ്ക്ക് 12.22 ഓടെയായിരുന്നു സ്‌ഫോടനം നടന്നത്. ശുചിമുറിയുടെ ഭിത്തിയും സമീപത്തെ മുറികളുടെ ഗ്ലാസും തകര്‍ന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സ്ഥലത്ത് ബോംബ് സ്‌ക്വാഡും എത്തിയിട്ടുണ്ട്. സ്‌ഫോടനം നടന്ന കോടതിയുടെ രണ്ടാം നില പൂര്‍ണ്ണമായി അടച്ചു. എന്‍ഐഎ സംഘം സ്ഥലത്ത് പരിശോധന നടത്തും.
അതേസമയം, സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു. ഉപമുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. സഫോടനത്തില്‍ അന്വേഷണം വേണമെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.