TRENDING

24 മണിക്കൂറിനിടെ 83,883 കോവിഡ് കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,883 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 38,53,407 ആയി ഉയര്‍ന്നു.

ഒറ്റ ദിവസത്തിനിടെ 1,043 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 67,376. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 8,15,538 പേര്‍ ചികിത്സയിലാണ്. ഇതുവരെ 29,70,493 പേര്‍ രോഗമുക്തരായി.

Signature-ad

രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോഴും മഹാരാഷ്ട്ര.8,25,739 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

രണ്ടാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശില്‍ 4,55,531 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 4,39,959 പേര്‍ക്കും കര്‍ണാടകയില്‍ 3,61,341 പേര്‍ക്കുമാണ് രോഗം.

Back to top button
error: