കെ. മധു- എസ്.എന്‍. സ്വാമി കൂട്ടുകെട്ടിലെ സി.ബി.ഐ അഞ്ചാംഭാഗത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് പുരോഗമിക്കുകയാണ്. ഇതിനിടെ സിബിഐ അഞ്ചാംഭാഗത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തി മമ്മൂട്ടിയെ കണ്ട വിവരം നടി ശോഭന തന്റെ ഫെയ്സ്ബുക്കിലൂടെ ചിത്രം സഹിതം പങ്കുവച്ചിരിക്കുകയാണ്. ‘ക്യാപ്റ്റനെ സന്ദര്‍ശിച്ചു, ഫാന്‍ മൊമെന്റ്’ എന്ന അടികുറിപ്പാണ് ചിത്രത്തിന് ശോഭന നല്‍കിയിരിക്കുന്നത്. ചിത്രം ഇതിനോടകതന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
കെ. മധു സംവിധാനം ചെയ്യുന്ന സി.ബി.ഐയുടെ അഞ്ചാംഭാഗം നിര്‍മ്മിക്കുന്നത് സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ്. എറണാകുളം, തിരുവനന്തപുരം, ഹൈദരാബാദ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിലായിരിക്കും ചിത്രം പൂര്‍ത്തീകരിക്കുക.
മുകേഷിനെയും സായികുമാറിനെയും കൂടാതെ ഇക്കുറി രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, ദിലീഷ് പോത്തന്, സൗബിന് ഷാഹിര്‍, ആശാ ശരത്ത്, മാളവിക മേനോന്, ഹന്‍സിബ തുടങ്ങിയവരും ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.