KeralaNEWS

ചില്ലറക്കാരനല്ല മുരിങ്ങയില; അറിയാം മുരിങ്ങയിലയുടെ ഗുണങ്ങൾ

രു കമ്പ് എടുത്തെറിഞ്ഞാലും വീഴുന്ന സ്ഥലത്ത് കിടന്ന് കിളിർക്കുന്ന ഒരു മരമാണ് മുരിങ്ങ.യാതൊരു പ്രത്യേകമായ പരിഗണനയും ആവശ്യമില്ലാത്ത ഒരു മരം.ഇന്ന് മുരിങ്ങക്കായക്ക് ഇരുന്നൂറിന് മുകളിലാണ് കിലോ വിലയും.ഒരു കാലത്ത് നമ്മുടെ പുരയിടങ്ങളിൽ ധാരാളമായി കണ്ടുവന്നിരുന്ന ഒരു മരവുമായിരുന്നു മുരിങ്ങ.

പ്രോട്ടീൻ, കാൽസ്യം, അമിനോ ആസിഡുകൾ, ഇരുമ്പ്, വിറ്റാമിൻ സി, എ ധാതുക്കൾ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുരിങ്ങയില.കൂടാതെ, ആന്റിഫംഗൽ, ആന്റി വൈറൽ, ആന്റീഡിപ്രസന്റ്, ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ അടങ്ങിയിരിക്കുന്ന ഒരു ഭക്ഷണവുമാണ് മുരിങ്ങയില.മുരിങ്ങയില കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല…


മുരിങ്ങ ഇലകളിൽ ശക്തമായ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാൻ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു. മുരിങ്ങയില ശരീരത്തിന്റെ ഊർജ്ജ നില വർദ്ധിപ്പിക്കുകയും തളർച്ച, ക്ഷീണം എന്നിവയിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.മുരിങ്ങ ഇലകളിൽ  അടങ്ങിയിരിക്കുന്ന ഇരുമ്പ് ബലഹീനത കുറയ്ക്കാൻ സഹായിക്കുന്നു.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും മുരിങ്ങയില സഹായിക്കുന്നു. ഇത് പ്രമേഹ സാധ്യത കുറയ്ക്കും. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്ന ക്ലോറോജെനിക് ആസിഡ് എന്ന സംയുക്തം ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
​ഹൃദയത്തെ സംരക്ഷിക്കാൻ മികച്ചൊരു ഭക്ഷണമാണ് മുരിങ്ങയില. മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ മുരിങ്ങയില ഹൃദയത്തെ സംരക്ഷിക്കുകയും ഹൃദയത്തിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ഉറവിടവുമായ മുരിങ്ങ ഇല സന്ധിവാതം തടയാനും ഓസ്റ്റിയോപൊറോസിസിനെതിരെ പോരാടാനും സഹായിക്കുന്നു. ഇത് എല്ലുകളെ ശക്തമായി നിലനിർത്തുന്നു.
മുരിങ്ങ ഇലകൾ ദഹന സംബന്ധമായ അസുഖങ്ങൾക്കെതിരെ ഗുണം ചെയ്യും. മലബന്ധം, ശരീരവണ്ണം, ഗ്യാസ്, ഗ്യാസ്ട്രൈറ്റിസ് എന്നിവയാൽ ബുദ്ധിമുട്ടുന്നവർ മുരിങ്ങ ഇലകൾ ഭക്ഷണത്തിൽ ചേർക്കണം.വിവിധ പോഷകങ്ങളാൽ സമ്പന്നമായ മുരിങ്ങയ്ക്ക് നിരവധി ഗുണങ്ങളും പ്രയോഗങ്ങളുമുണ്ട്, മാത്രമല്ല പല കറികളിലും  ഇത് ചേർത്ത് ഉപയോഗിക്കാം. അതിനാൽ, നിങ്ങളുടെ ഭക്ഷണ ക്രമത്തിൽ മുരിങ്ങ ചേർക്കുന്നത് പോഷകാഹാരത്തെ സമ്പന്നമാക്കുകയും ആരോഗ്യകരമായ ജീവിതശൈലിക്ക് കാരണമാവുകയും ചെയ്യും.

Back to top button
error: