KeralaNEWS

സർട്ടിഫിക്കറ്റിനും അനസ്തേഷ്യയ്ക്കും പണം; തൃപ്പൂണിത്തുറയിൽ ഡോക്ടർമാർക്ക് എതിരെ നടപടി

തൃപ്പുണ്ണിത്തുറ ഗവ. ആശുപത്രിയില്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിന് വേണ്ടിയുള്ള ഐക്യു ടെസ്റ്റിന് പണം വാങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റിനെ തുടര്‍ന്ന് മന്ത്രി നേരിട്ട് വിഷയത്തിൽ ഇടപെടുകയായിരുന്നു. ഈ ആശുപത്രിയില്‍ അനസ്‌തേഷ്യ ഡോക്ടര്‍ക്കായി പണം വാങ്ങുന്നതായും മറ്റൊരു പരാതിയുണ്ട്. ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.
 ഇത്തരത്തിലുള്ള തെറ്റായ പ്രവണതകളെ ഒരിക്കലും അംഗീകരിക്കില്ലെന്നും ആശുപത്രിയില്‍ നിന്നും ഇതുപോലുള്ള പരാതികള്‍ ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും അവർ അറിയിച്ചു.

Back to top button
error: