NEWS

ഫെയ്‌സ്ബുക്കിന്റെ ഇന്ത്യ, സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ പോളിസി ഡയറക്ടര്‍ സംഘി ,തെളിവുകൾ പുറത്ത്

ഫെയ്‌സ്ബുക്കിന്റെ ഇന്ത്യ, സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ പോളിസി ഡയറക്ടര്‍ അംഖി ദാസ് സംഘപരിവാർ അനുകൂലയാണ് എന്നതിന് കൂടുതൽ തെളിവുകൾ പുറത്ത് വന്നു .ഇന്ത്യയിലെ ഫേസ്ബുക് ജീവനക്കാരുടെ ഔദ്യോഗിക ഗ്രൂപ്പിൽ സംഘ പരിവാറിനെ പിന്തുണക്കുന്ന നിരവധി സന്ദേശങ്ങൾ ഇവർ പോസ്റ്റ് ചെയ്തിരുന്നുവെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട് ചെയ്തു .

2012 നും 2014 നും ഇടയിൽ ബിജെപിയെയും മോദിയെയും അനുകൂലിക്കുന്ന നിരവധി പോസ്റ്റുകൾ ഇവർ ഷെയർ ചെയ്തിരുന്നു .ഇതിന്റെ തെളിവുകൾ വാൾ സ്ട്രീറ്റ് ജേർണൽ പുറത്ത് വിട്ടു .”നാം അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ക്യാമ്പയിനിന്‌ തുടക്കം കുറിച്ചു കഴിഞ്ഞു ,ഇനിയെല്ലാം ചരിത്രം “എന്നായിരുന്നു ഇവർ 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി വിജയിക്കും മുൻപ് കുറിച്ചത് .

Signature-ad

കോൺഗ്രസ് സ്വാധീനം തകർത്ത കരുത്തൻ എന്നാണ് ഇവർ മോദിയെ വിശേഷിപ്പിച്ചത് .ബിജെപിയോട് ഫേസ്ബുക്ക് പ്രചാരണ രംഗത്ത് കൈക്കൊള്ളേണ്ട കാര്യങ്ങളെ കുറിച്ച് പറഞ്ഞതും ഇവർ ഗ്രൂപ്പിൽ ഷെയർ ചെയ്തിട്ടുണ്ട് .ഗ്രൂപ്പിൽ ഉള്ള ഇന്ത്യക്ക് പുറത്തുള്ളവർ ആണ് ഇക്കാര്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയത് എന്നാണ് കരുതുന്നത് .

2011 മുതൽ അംഖി ദാസ് ഫേസ്ബുക്കിനൊപ്പം ഉണ്ട് .ഫേസ്ബുക്കിനെ എങ്ങിനെ രാഷ്ട്രീയത്തിൽ ഉപയോഗിക്കാം എന്നത് സംബന്ധിച്ച് സമൂഹ മാദ്ധ്യമം തന്നെ നിർദേശങ്ങൾ നൽകിയിരുന്നു എന്നാണ് വിവരം .രാഷ്ട്രീയത്തിൽ ഫേസ്ബുക്കിന്റെ സാധ്യത എന്തെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് ചില രാഷ്ട്രീയ പാർട്ടികൾക്ക് ക്ലാസ് സംഘടിപ്പിച്ചതായും റിപോർട്ടുണ്ട് .2012 ൽ മോഡി വീണ്ടും ഗുജറാത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാനുള്ള കാമ്പയിനും ഇത്തരത്തിൽ ഉള്ളതായി വാൾ സ്ട്രീറ്റ് ജേർണൽ ചൂണ്ടിക്കാട്ടുന്നു .

ഫേസ്ബുക് ചട്ടങ്ങൾക്ക് വിരുദ്ധമായുള്ള പരാമർശങ്ങളിൽ ചിലത് ഫേസ്ബുക് നീക്കം ചെയ്യാത്തതിന് തുടർന്നാണ് ഫേസ്ബുക്കിന്റെ ഭരണകക്ഷി ചായ്‌വ് വ്യക്തമായത് .വിദ്വേഷ പ്രസംഗങ്ങൾ തുടക്കത്തിൽ നീക്കം ചെയ്യാൻ ഫേസ്ബുക് തയ്യാറായില്ല .പിന്നീട് വാൾ സ്ട്രീറ്റ് ജേർണൽ ബന്ധപ്പെട്ടപ്പോഴാണ് ഫേസ്ബുക് അതിനു തയ്യാറായത് .

Back to top button
error: