KeralaLead NewsNEWS

കോവിഡ് വാക്സിനെടുക്കാത്ത 1707 അധ്യാപക, അനധ്യാപകരുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി; കണക്കുകള്‍ പുറത്ത്‌

തിരുവനന്തപുരം: കോവിഡ് വാക്സിനെടുക്കാത്ത 1707 അധ്യാപക, അനധ്യാപകരുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇവരുടെ പേര് വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും മന്ത്രി പറഞ്ഞു. എൽപി, യുപി, ഹൈസ്കൂൾ തലത്തിൽ 1066 അധ്യാപകരാണ് വാക്സിന്‍ എടുക്കാത്തത്. അനധ്യാപകർ 189 പേർ. ആകെ 1255 പേർ. ഹയർസെക്കൻഡറി തലത്തിൽ 200 അധ്യാപകർ വാക്സിന്‍ എടുത്തില്ല. അനധ്യാപകർ 23. വൊക്കേഷനൽ ഹയർസെക്കൻഡറിയിൽ 229 അധ്യാപകർ വാക്സിൻ എടുത്തില്ല. അനധ്യാപകർ എല്ലാവരും വാക്സിൻ എടുത്തു. വാക്സിൻ എടുക്കാത്ത അധ്യാപക, അനധ്യാപകർ കൂടുതലുള്ളത് മലപ്പുറത്താണ് (201). കുറവ് വയനാടും.

Signature-ad

വാക്സിൻ എടുക്കാത്തവരുടെ കണക്ക്:

വാക്സിനെടുക്കാതെ സ്കൂളിൽ വരരുതെന്ന് സർക്കാർ നിർദേശം നൽകി. അത് അധ്യാപക, അനധ്യാപകർ അംഗീകരിച്ചു. രക്ഷിതാക്കൾക്ക് ആത്മവിശ്വാസം വർധിച്ചതോടെ സ്കൂളിലെത്തുന്ന കുട്ടികളുടെ എണ്ണം വർധിച്ചു. അതിനുശേഷം വാക്സിൻ എടുക്കാത്ത അധ്യാപകരെക്കുറിച്ചുള്ള ചർച്ച മാധ്യമങ്ങളില്‍ നടന്നു. തുടർന്നാണ് പട്ടിക പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

 

Back to top button
error: