NEWS

ബൈക്കുകള്‍ കൂട്ടിയിടിച്ച് ഇരുപതുകാരൻ മരണപ്പെട്ടു

മുന്നിയൂർ പാറക്കടവ് സ്വദേശി കുന്നത്തേരി അബ്ദുവിന്റെ മകൻ ഷഹനാദ് ബൈക്കപകടത്തിൽ മരിച്ചു. രാത്രി പത്തു മണിയോടെ ചെമ്മാട്റോഡിൽ ദുബായ് ഗോൾഡ് സൂക്കിന് സമീപത്ത് വെച്ചായിരുന്നു അപകടം 

കോഴിക്കോട്: ചെമ്മാട് റോഡിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മുന്നിയൂർ പാറക്കടവ് സ്വദേശി കുന്നത്തേരി അബ്ദുവിന്റെ മകൻ ഷഹനാദ് (20) ആണ് മരിച്ചത്.

ഇന്നലെ രാത്രി പത്തു മണിയോടെ കോഴിക്കോട്- ചെമ്മാട്റോഡിൽ ദുബായ് ഗോൾഡ് സൂക്കിന് സമീപത്ത് വെച്ചാണ് അപകടം. മൃതദേഹം തിരൂരങ്ങാടി മോർച്ചറിയിൽ. ആലിൻ ചുവട് ബേക്കറിയിൽ ജീവനക്കാരനാണ്. മാതാവ്: റംല. സഹോദരങ്ങൾ: ഷമീർ, ശമീമ

Back to top button
error: