KeralaLead NewsNEWS

അലർജിക്ക് കുത്തിവെയ്‌പ്പെടുത്ത യുവതി മരിച്ച സംഭവം; അന്വേഷണം തുടങ്ങി, ഡോക്ടറെ ചോദ്യം ചെയ്തു

മലപ്പുറം: അലര്‍ജിക്ക് കുത്തിവയ്പ് എടുത്തതിനെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. തിരൂര്‍ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കുറ്റിപ്പുറം സ്വദേശി തോണിക്കടവത്ത് മുഹമ്മദ് സബാഹിന്റെ ഭാര്യ വടക്കനായി പടിഞ്ഞാറത്ത് ഹസ്‌ന (27) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

25ന് വൈകിട്ട് നാലോടെയാണ് കഴുത്തിലും കയ്യിലും ചൊറിച്ചില്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്
കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍നിന്ന് അലര്‍ജിക്കുള്ള 2 ഡോസ് കുത്തിവയ്പ് നല്‍കി. കുത്തിവയ്‌പെടുത്ത് 10 മിനിറ്റിനുള്ളില്‍ അബോധാവസ്ഥയിലായ ഹസ്‌നയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 27ന് മരണം സംഭവിക്കുകയായിരുന്നു.

Signature-ad

സംഭവത്തില്‍ കുറ്റിപ്പുറം ആശുപത്രിയിലെ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി ഹസ്‌നയുടെ കുടുംബം മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. 3 മാസം മുന്‍പ് കോവിഡ് ബാധിച്ച ഹസ്‌ന 24ന് ആണ് ആദ്യഡോസ് വാക്‌സീന്‍ എടുത്തത്. വാക്‌സിനേഷനുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് പരിശോധിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തി. രാസപരിശോധനാ റിപ്പോര്‍ട്ടടക്കം ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ.

Back to top button
error: