കൂട്ടുകാരന്റേതുൾപ്പടെ സ്വന്തമാക്കിയ രണ്ടു ഭാര്യമാരെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് അവിഹിതബന്ധം വഴി കാമുകിക്ക് തന്നിലുണ്ടായ ഒരു കുഞ്ഞിന് വേണ്ടി തെരുവിലിറങ്ങി സമരം ചെയ്യാൻ ആ ചെറുപ്പക്കാരന് ഒട്ടും മടി തോന്നിയില്ല.അതാണ് രക്തബന്ധത്തിന്റ പവ്വർ.അതിലുപരി പലരെയും ഇതിനുമുമ്പ് തെരുവിലിറക്കിയ പരിചയവുമുണ്ട്.പലരുടെയും ഹീറോ ആണത്രെ ഇപ്പോൾ ആ താടി നരയ്ക്കാത്ത യുവാവ്.പലരും ഇതിനകം ആ താടി ഒരു ഫാഷനായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.ഇനിയിപ്പോൾ താടിക്കാരെ മുട്ടി കേരളത്തിൽ നടക്കാൻ വയ്യാതായാലും അത്ഭുതപ്പെടാനില്ല.
ആദ്യ ഭാര്യയെയും അതിലുള്ള രണ്ട് കുട്ടികളെയും കളഞ്ഞ് പിന്നീട് കൂട്ടുകാരന്റെ ഭാര്യയെ അടിച്ചു മാറ്റി കല്യാണം കഴിച്ച ഒരാൾ.അയാൾ വീണ്ടുമൊരു യുവതിയെ പ്രണയിക്കുന്നു, ഗർഭിണിയാക്കുന്നു. അവൾ പ്രസവിച്ചെന്നറിഞ്ഞിട്ടും കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചെന്നറിഞ്ഞിട്ടും ആറേഴ് മാസം നിശബ്ദനായിട്ടിരിക്കുന്നു.പിന്നീട് രണ്ടാം ഭാര്യയെ ഉപേക്ഷിച്ച ശേഷം മൂന്നാമത്തെ ആ കാമുകിയെ സ്വീകരിക്കാൻ തീരുമാനിച്ചതോടെ അയാളുടെ പിതൃത്വവും അതുവരെ മുണ്ടാട്ടം മുട്ടിനിന്ന അമ്മയുടെ മാതൃത്വവും ഉണരുന്നു.പിന്നെ കേരളമേ ലജ്ജിക്കൂ എന്ന പ്ലക്കാർഡുമായി നേരെ തെരുവിലേക്ക് ശരിക്കും ആ ചെറുപ്പക്കാരൻ ഒരു ഹീറോയാണ്.
ഡിഎൻഎ പരിശോധനയിലൂടെ തന്റെ പിതൃത്വം സ്ഥാപിച്ചു കിട്ടിയതോടുകൂടി അതിന്റെ ഗ്രാഫ് വീണ്ടും ഉയർന്നിട്ടുണ്ട് .ഇതുവരെ മുഖ്യധാരാ മാധ്യമങ്ങൾക്കും പ്രതിപക്ഷ സംഘടനകൾക്കും മാത്രം ഹീറോയായിരുന്ന ഈ ചെറുപ്പക്കാരൻ ഇതോടെ എല്ലാവരുടെയും ഹീറോ ആയി മാറിയിരിക്കയുമാണ്.എല്ലാവരുടേതുമെന്നു പറഞ്ഞാൽ അങ്ങ് ആന്ധ്രാക്കാരുടെ വരെ.അരിയും തിന്നു ആശാരിച്ചിയേയും കടിച്ചു എന്നിട്ടും പട്ടിക്ക് മുറുമുറുപ്പെന്നു പറഞ്ഞപോലെ അപ്പോഴും കേരളത്തിൽ ചിലർ..! കേരളമേ ലജ്ജിക്കൂ അല്ലാതെന്തു പറയാൻ !!